Friday, July 4, 2025 3:05 am

മാഞ്ഞുർ റെയിൽവേ മേൽപ്പാലം നാടിനു സമർപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

മാഞ്ഞുർ : പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി പുനർനിർമ്മാണം പൂർത്തിയാക്കിയ മാഞ്ഞൂർ മേൽപ്പാലത്തിന്റെ ഉദ്ഘാടനം തോമസ് ചാഴികാടൻ എം പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ മാണി എംപി നിർവഹിച്ചു. ജോസ് കെ മാണി എം പി കോട്ടയം ലോകസഭാംഗം ആയിരുന്നപ്പോൾ ആണ് പാതയിരട്ടിപ്പിക്കലിന്റെ ഭാഗമായി മാഞ്ഞൂർ – കുറുപ്പന്തറ റോഡിലെ മേൽപ്പാലം പുനർനിർമ്മിക്കാൻ ഫണ്ട് അനുവദിച്ചത്. മാഞ്ഞൂർ നിവാസികളുടെ യാത്രാക്ലേശത്തിന് ശാശ്വത പരിഹാരമുണ്ടാക്കാൻ സാധിച്ചതായി പാലം ഉദ്ഘാടനം ചെയ്തു കൊണ്ട് ജോസ് കെ മാണി എംപി പറഞ്ഞു. മേൽപ്പാലത്തിന്റെയും സമീപന പാതകളുടെയും പണികൾ പൂർത്തിയാക്കാൻ തോമസ് ചാഴികാടൻ എം പി നടത്തിയ നിരന്തരമായ ഇടപെടലുകൾ അഭിനന്ദനം അർഹിക്കുന്നതായും അദ്ദേഹം പറഞ്ഞു.

2019 ൽ തോമസ് ചാഴികാടൻ എം പി ആയതു മുതൽ പുനർനിർമാണ ജോലികളുടെ അവലോകനം തിരുവനന്തപുരം റെയിൽവേ ഡിവിഷണൽ മാനേജരുടെ സാന്നിധ്യത്തിലും കൺസ്ട്രക്ഷൻ ഭാഗത്തിലെ എൻജിനീയർമാരുടെ സാന്നിധ്യത്തിലും തുടർച്ചയായി നടത്തിയിരുന്നു. റെയിൽവേ ജനറൽ മാനേജരുടെ രേഖാ മൂലമുള്ള ഉള്ള മറുപടി അനുസരിച്ച്, ഫെബ്രുവരി 12ന് ചേർന്ന ഉദ്യോഗസ്ഥതലത്തിലുള്ള അവലോകന യോഗത്തിലാണ്
മേൽപ്പാലത്തിന്റെയും സമീപന പാതകളുടെയും ബാക്കി ജോലികൾ ത്വരിതഗതിയിൽ പൂർത്തിയാക്കി 26ന് മേൽപ്പാലം ഗതാഗതത്തിനായി തുറന്നു കൊടുക്കുവാൻ തീരുമാനിച്ചതെന്ന് തോമസ് ചാഴിക്കാടൻ
എംപി പറഞ്ഞു.

മേൽപ്പാലത്തിന്റെയും സമീപന പാതകളുടെയും നിർമ്മാണത്തിനായി ആറുകോടി രൂപയാണ് റെയിൽവേ ചെലവിട്ടത്. സ്‌കിൽഡ് കൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് എറണാകുളം ആണ് കരാർ എടുത്ത് പണികൾ പൂർത്തിയാക്കിയത്. ഉദ്ഘാടന ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് നിർമ്മല ജിമ്മി, മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡൻറ് കോമളവല്ലി രവീന്ദ്രൻ, സ്റ്റീഫൻ ജോർജ്
എക്സ് എംഎൽഎ, മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സക്കറിയാസ് കുതിരവേലി, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ ജോസ് പുത്തൻകാല, പി എം മാത്യു ഉഴവൂർ, കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ പി.വി. സുനിൽ, വൈസ് പ്രസിഡണ്ട് നയന ബിജു, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബൈജു പുതിയിടത്തു ചാലിൽ, വൈസ് പ്രസിഡണ്ട് ഡോക്ടർ സിന്ധുമോൾ ജേക്കബ്,

റെയിൽവേ ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദാത്താ സുധാകർ, അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർ ബാബു സഖറിയ, അസിസ്റ്റൻറ് എൻജിനീയർ ടോമിച്ചൻ, കടുത്തുരുത്തി പഞ്ചായത്ത് പ്രസിഡന്റ സൈനബ ഷാജു, വെളിയന്നൂർ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പുതിയിടം, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡണ്ട് ബെൽജി ഇമ്മാനുവൽ, കടപ്ലാമറ്റം പഞ്ചായത്ത് പ്രസിഡൻറ് ജോയി കല്ലുപുര, കാണക്കാരി പഞ്ചായത്ത് പ്രസിഡണ്ട് മിനു മനോജ്, മുളക്കുളം പഞ്ചായത്ത് പ്രസിഡൻറ് പി കെ വാസുദേവൻ , മാഞ്ഞൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ബിജു കൊണ്ടുക്കാല, കേരള കോൺഗ്രസ് എം ജില്ലാ പ്രസിഡന്റ സണ്ണി തെക്കേടം, സിപിഐഎം കടുത്തുരുത്തി ഏരിയ കമ്മിറ്റി സെക്രട്ടറി ജയകൃഷ്ണൻ, കെ സി മാത്യു, ബിജു മറ്റപ്പള്ളി, ജെയിംസ് തോമസ്, ടി . എസ് നവകുമാർ, പ്രദീപ് വലിയപറമ്പിൽ, തോമസ്‌ റ്റി കീപ്പുറം, ഡോ: ജോർജ് എബ്രഹാം, പഞ്ചായത്ത് മെമ്പർമാരായ മഞ്ജു അനിൽ, ആൻസി , എൽസമ്മ , ആനിയമ്മ ജോയി , പ്രത്യുഷ സുര, തുടങ്ങിയവർ പ്രസംഗിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ എംബിഎ സീറ്റ് ഒഴിവ്

0
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) എംബിഎ (ഫുള്‍ ടൈം)...

ലീഗല്‍ അഡൈ്വസര്‍, ലീഗല്‍ കൗണ്‍സിലര്‍ നിയമനം

0
പട്ടികവര്‍ഗ വികസന വകുപ്പിന്റെ തിരുവനന്തപുരം കാര്യാലയത്തിലേക്ക് നിയമബിരുദവും കുറഞ്ഞത് അഡ്വക്കേറ്റായി അഞ്ചുവര്‍ഷത്തെ...

ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് നെയ്ത്തുകേന്ദ്രം കൊടുമണ്ണില്‍

0
പത്തനംതിട്ട : ജില്ലാ ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ കൊടുമണ്ണിലെ കുപ്പടം...

ത്രിദിന വ്യക്തിത്വ വികസന പരിശീലനോദ്ഘാടനം

0
റാന്നി : പെരുനാട് ഗ്രാമപഞ്ചായത്ത് വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന...