മങ്കടയിലെ എൽഡിഎഫ് സ്ഥാനാർഥി എം പി അലവി സ്ഥാനാർഥിത്വത്തിൽ നിന്നും പിൻവാങ്ങുന്നു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം: സ്ഥാനാർഥിത്വത്തിൽ നിന്നും പിൻവാങ്ങുന്ന കാര്യം സ്ഥിരീകരിച്ചു മങ്കടയിലെ എൽ ഡി എഫ് സ്ഥാനാർഥി എം പി അലവി. ലീഗ് വിമതൻ കുന്നത്തു മുഹമ്മദിനെ പാർട്ടി പിന്തുണക്കുമെന്ന് എം പി അലവി പറഞ്ഞു. ഇത് സംബന്ധിച്ച പ്രഖ്യാപനം സംസ്ഥാന നേതൃത്വം ഉടൻ നടത്തും. മങ്കടയിൽ ജയിക്കുക എന്നതാണ് പ്രധാനമെന്നും മഞ്ഞളാം കുഴി അലി ചതിച്ചു പോയതാണെന്നും അതിനുള്ള മറുപടി നൽകണമെന്നും എം പി അലവി പ്രതികരിച്ചു. ലീഗ് വിമതൻ കുന്നത്ത് മുഹമ്മദ്‌ പത്രിക നൽകിയിട്ടുണ്ട്. ഇനി തന്റെ സ്ഥാനാർഥിത്വത്തിന് പ്രസക്തി ഇല്ലെന്ന് എം പി അലവി പറഞ്ഞു.

മങ്കടയിലെ ലീഗ് എന്നാൽ കുന്നത്ത് തറവാടാണെന്ന് എം പി അലവി പറഞ്ഞു. സമസ്ത നേതാവ് ആലികുട്ടി മുസ്ലിയാരുടെ സഹോദരന്‍റെ മകനാണ് മുഹമ്മദ്‌. സമസ്ത വോട്ടുകളും അദ്ദേഹത്തിന് കിട്ടുമെന്ന് എം പി അലവി പറഞ്ഞു. സ്ഥാനാർഥി മാറുമ്പോൾ എൽ ഡി എഫ് പ്രവർത്തകർക്ക് മാനസിക വിഷമം ഉണ്ടാകും. സ്ഥാനാർഥിക്കല്ല എൽ ഡി എഫിനാണ് വോട്ട് നൽകേണ്ടതെന്നും മാറുന്നതിൽ തനിക്ക് വിഷമം ഇല്ലെന്നും എം പി അലവി പറഞ്ഞു. മഞ്ഞളാംകുഴി അലിയെ ലീഗിന്‍റെ സ്ഥാനാർത്ഥി ആക്കുന്നതിൽ എതിർപ്പ് ഉന്നയിച്ചാണ് നിയോജക മണ്ഡലം പ്രസിഡന്‍റ് കുന്നത്ത് മുഹമ്മദ്‌ പത്രിക നൽകിയത്. എൽഡിഎഫ് പിന്തുണ നൽകിയാൽ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. തുടർന്നാണ് കുന്നത്ത് മുഹമ്മദിനെ പിന്തുണയ്ക്കാൻ എൽഡിഎഫ് തീരുമാനിച്ചത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...

​റാങ്ക് ലിസ്റ്റ് കാലാവധി തീരുന്നു; മന്ത്രിയുടെ മുന്നിൽ വിങ്ങിപ്പൊട്ടി ഉദ്യോഗാർത്ഥിയായ അധ്യാപിക

0
പാലക്കാട്: കൊമേഴ്സ് അസിസ്റ്റന്റ് പ്രൊഫസർമാരുടെ റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ ദിവസങ്ങൾ...

സിഐമാർക്ക് നേരെ ഭീഷണി മുഴക്കിയ കേസ്; അർജുൻ ആയങ്കി അറസ്റ്റിൽ

0
കണ്ണൂർ: കോതമംഗലം, ഊന്നുകൽ സിഐമാരെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കി അറസ്റ്റിൽ....

ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്താൻ ശ്രമിക്കുന്നവർക്കെതിരെ വിട്ടുവീഴ്ച പാടില്ല ; റോജി.എം.ജോൺ

0
തിരുവനന്തപുരം: ആഭ്യന്തര വകുപ്പ് മന്ത്രി മന്ത്രി രമേശ് ചെന്നിലയെയും, കേരളാ പോലീസിനെയും...