Wednesday, July 3, 2024 7:29 am

മാന്നാര്‍ സ്വദേശി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; പോലീസിന്റെ റിപ്പോര്‍ട്ട് ഇന്ന് കസ്റ്റംസിന് കൈമാറും

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മാന്നാര്‍ സ്വദേശി ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പോലീസിന്റെ റിപ്പോര്‍ട്ട് ഇന്ന് കസ്റ്റംസിന് കൈമാറിയേക്കും. സ്വര്‍ണക്കടത്തിനെക്കുറിച്ചാണ് കസ്റ്റംസ് അന്വേഷിക്കുക. അതേസമയം അന്വേഷണവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ പോലീസ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ അറിയിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം മാന്നാറിലെത്തിയ കസ്റ്റംസ് സംഘം പോലീസില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കസ്റ്റംസ് സംഘം ഇന്ന് വീണ്ടും മാന്നാറിലെത്തിയേക്കും. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് യുവതിയുടെ വിശദമായ മൊഴി രേഖപ്പെടുത്തും. ബിന്ദുവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിന് സഹായം ചെയ്തുകൊടുത്ത നാട്ടുകാരനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

യുവതിയെ തട്ടിക്കൊണ്ടുപോയ വാഹനം തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതികളെക്കുറിച്ച്‌ വ്യക്തമായി സൂചന ലഭിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മാന്നാര്‍ പഞ്ചായത്ത് ഏഴാം വാര്‍ഡ് കുരട്ടിക്കാട് വിസ്മയ ഭവനില്‍ ബിനോയിയുടെ ഭാര്യ ബിന്ദുവിനെ തട്ടിക്കൊണ്ടുപോയത്.

മലപ്പുറം സ്വദേശിയും ദുബായില്‍ സ്വര്‍ണക്കടത്ത് ഇടനിലക്കാരനുമായ ഹനീഫ്, പൊന്നാനി സ്വദേശി രാജേഷ് എന്നിവരെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ അന്വേഷണം നടത്തുന്നതെന്നാണ് സൂചന. ദുബായില്‍ വച്ച്‌ ഹനീഫാണ് തന്നെ പൊതി ഏല്‍പ്പിച്ചതെന്നും സ്വര്‍ണം ആണെന്ന് അറിഞ്ഞതോടെ മാലി എയര്‍പോര്‍ട്ടില്‍ ഉപേക്ഷിച്ചെന്നുമാണ് ബിന്ദു പോലീസിനോട് പറഞ്ഞത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

പൂനെ പോർഷെ അപകടം : ഡ്രൈവറെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയുടെ പിതാവിനും മുത്തച്ഛനും ജാമ്യം

0
പൂനെ: പോർഷെ കാറിടിച്ച് രണ്ടുപേർ കൊല്ലപ്പെട്ട കേസിലെ പ്രതിയായ പതിനേഴുകാരന്റെ പിതാവിനും...

കലയുടെ മൃതദേഹം കണ്ടു ; മറവ് ചെയ്യാൻ അനിൽ സഹായം തേടി , കൂട്ടുനിന്നില്ല,...

0
ആലപ്പുഴ: മാന്നാര്‍ കേസിൽ നിര്‍ണായക വിവരങ്ങൾ നൽകിയത് അനിലിൻ്റെ ബന്ധു സുരേഷ്....

മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക ; കോൺഗ്രസിന്റെ അനിശ്ചിതകാല സമരം തുടരുന്നു

0
തിരുവനന്തപുരം: മുതലപ്പൊഴിയിലെ അശാസ്ത്രീയത പരിഹരിക്കുക, മരണപ്പെട്ടവരുടെ കുടുംബങ്ങളുടെ ഉത്തരവാദിത്തം സർക്കാർ ഏറ്റെടുക്കുക,...

നീറ്റ് പരീക്ഷ ക്രമക്കേട് : വിദ്യാർഥി സംഘടനകൾ ഇന്ന് രാജ്യവ്യാപകമായി പ്രതിഷേധിക്കും

0
ന്യൂഡൽഹി: നീറ്റ് പരീക്ഷ ക്രമക്കേടിൽ ഇൻഡ്യ സഖ്യത്തിന്റെ വിദ്യാർഥി സംഘടനകൾ ഇന്ന്...