മാന്നാർ : വലിച്ചെറിയുന്ന മാലിന്യങ്ങൾ നിഷേപിക്കാൻ സ്കൂൾ വളപ്പിൽ മാലിന്യ സംഭരണി സ്ഥാപിച്ചു. മാന്നാർ സമന്വയ ഗ്ലോബൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ചെന്നിത്തല മഹാത്മാ ബോയ്സ് ഹയർ സെക്കഡറി സ്കൂൾ വളപ്പിലാണ് മാലിന്യ സംഭരണി സ്ഥാപിച്ചത്. മാലിന്യ സംഭരണിയുടെ ഉത്ഘാടനം ചെന്നിത്തല പഞ്ചായത്ത് പ്രസിഡന്റ് ഇ എൻ നാരായണൻ നിര്‍വഹിച്ചു. പി ടി എ പ്രസിഡന്റ് കെ സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ഗോപി മോഹൻ മുഖ്യപ്രഭാഷണം നടത്തി.
ഡോ. എസ് രമാദേവി, മേജർ ജയകുമാർ, എയർ കമാന്റര്‍ ശ്രീകുമാർ, വിങ് കമാന്റര്‍, പരമേശ്വരൻ, ഗോപാലകൃഷ്ണൻനായർ, വി അശ്വതി, ജയദേവ്, ഉമാദേവി, ആർ ജയചന്ദ്രൻ, മായ, മനോജ് എൻ നമ്പൂതിരി, എം കെ ഗോവിന്ദൻ നമ്പൂതിരി, പ്രസന്ന ജയകുമാർ, അനിത പരമേശ്വരൻ, ശ്രീലത ശ്രീകുമാർ എന്നിവർ സംസാരിച്ചു.
മാന്നാർ സമന്വയ ഗ്ലോബൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ മാലിന്യ സംഭരണി സ്ഥാപിച്ചു
RECENT NEWS
Advertisment