മണ്ണാറക്കുളഞ്ഞി – ഇലവുങ്കൽ ശബരിമല പാതയുടെ വികസനത്തിന് തുടക്കം

For full experience, Download our mobile application:
Get it on Google Play

റാന്നി : ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്ത മണ്ണാറക്കുളഞ്ഞി – ഇലവുങ്കൽ ശബരിമല പാതയുടെ വികസനത്തിന് തുടക്കം. ആദ്യഘട്ടമായി മണ്ണാറക്കുളഞ്ഞി മുതൽ വടശ്ശേരിക്കര വരെയുള്ള ഓടകളുടെ നിർമ്മാണമാണ് നടക്കുന്നത്. രണ്ട് വർഷം മുമ്പാണ് പൊതുമരാമത്തു വകുപ്പിൽ നിന്ന് റോഡ് ദേശീയ ഹൈവേ വിഭാഗം ഏറ്റെടുത്തത്. ജൂണിന് മുമ്പ് നിർമ്മാണം പൂർത്തിയാകുമെന്ന് അധികൃതർ പറയുന്നത്. മുണ്ടക്കയം ഭരണിക്കാവ് ദേശീയ ഹൈവേ 183 A യിലാണ് പാതയെ ഉൾപ്പെടുത്തൊയിരിക്കുന്നത്. ദേശീയ ഹൈവേ പുനലൂർ സെക്ഷനാണ് പാതയുടെ ചുമതല. ഗോവ ആസ്ഥാനമായ ഹുണ്‍ട്രോലി ഇന്‍ഫ്രാസ്ട്രെച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് ആണ് നിർമ്മാണ കരാർ എടുത്തിരിക്കുന്നത്.

ബി ആൻഡ് ബി സി നിലവാരത്തിൽ റോഡ് ഏറ്റവും മോശമായി കിടക്കുന്ന ളാഹവരെ നിർമ്മാണം വേഗത്തിൽ തീർക്കുന്നതാവും പരിഗണന. കഴിഞ്ഞ തീർത്ഥാടനത്തിന് മുമ്പ് റോഡിന്റെ കുഴിയടക്കൽ നടത്തിയത് ദേശീയ ഹൈവേ വിഭാഗമാണ്. പുനലൂർ മൂവാറ്റുപുഴയ സംസ്ഥാന പാതയുടെ നിർമ്മാണം കോന്നിവരെ ഏതാണ്ട് പൂർത്തിയായിക്കഴിഞ്ഞു. സംസ്ഥാന പാതയുടെ വികസനവും ഒപ്പം ശബരിമല പാതയുടെ പുനരുദ്ധാരണവും പൂർത്തിയാകുന്നതോടെ അടുത്ത തീർത്ഥാടന കാലത്തെങ്കിലും മണ്ണാറകുളഞ്ഞി ഇളവുങ്കൽ പാതയിലൂടെ കുണ്ടിലും കുഴിയിലും ചാടാതെ വാഹനങ്ങളിൽ യാത്ര ചെയ്യാമെന്ന പ്രതീക്ഷയിലാണ് തീർത്ഥാടകരും നാട്ടുകാരും

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...