ഉത്തർപ്രദേശിൽ മിഠായി കഴിച്ച നാലു കുട്ടികൾ മരിച്ചു

For full experience, Download our mobile application:
Get it on Google Play

ലക്‌നൗ : ഉത്തര്‍പ്രദേശിലെ കുശിനഗറില്‍ മിഠായി കഴിച്ച നാലു കുട്ടികള്‍ മരിച്ചു. വീടിന് സമീപം ആരോ കൊണ്ടുവെച്ച മിഠായികള്‍ കുട്ടികള്‍ എടുത്തുകഴിക്കുകയായിരുന്നെന്നാണ് കരുതുന്നത്. മിഠായി കഴിച്ചയുടനെ തളര്‍ന്നുവീണ കുട്ടികളെ ഉടനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റവാളികള്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഓഫീസ് അറിയിച്ചു.

സമാനമായ സംഭവം മരിച്ച കുട്ടികളുടെ ബന്ധുവീട്ടില്‍ രണ്ട് വര്‍ഷം മുമ്പുണ്ടായിരുന്നെന്നും വിശദമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ പിടികൂടുമെന്നും ഖോരക്പൂര്‍ മേഖല എ.ഡി.ജി അഖില്‍ കുമാര്‍ പറഞ്ഞു. വിഷം ചേര്‍ത്ത മിഠായികളാകും കുട്ടികള്‍ കഴിച്ചതെന്നാണ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ സംഭവത്തില്‍ കൂടുതല്‍ വ്യക്തത വരൂ.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന് ടി പി രാമകൃഷ്ണൻ

0
തിരുവനന്തപുരം: തൊഴിലാളികളുടെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാരിന് ഉത്തരവാദിത്തമുണ്ടെന്ന്...

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...