സികിം ലോട്ടറിക്ക് നികുതി ഏര്‍പെടുത്തിയ കേരള സര്‍കാര്‍ നടപടി ശരിവച്ച്‌ സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : സികിം ലോട്ടറിക്ക് നികുതി ഏര്‍പെടുത്തിയ കേരള സര്‍കാര്‍ നടപടി ശരിവച്ച്‌ സുപ്രീംകോടതി. 2005 ലെ നിയമത്തിന്റെ അടിസ്ഥാനത്തില്‍ പിരിച്ച നികുതി സികിമിന് കൈമാറണമെന്ന കേരള ഹൈകോടതിയുടെ ഉത്തരവാണ് സുപ്രീം കോടതി റദ്ദാക്കിയത്. മൂല്യവര്‍ധിത നികുതി നിലവില്‍ വരുകയും ലോട്ടറി നറുക്കെടുപ്പിന് ലൈസന്‍സ് ഫീ ജനറല്‍ ആക്‌ട് പ്രകാരം നികുതി ഇല്ലാതാക്കുകയും ചെയ്തതോടെയാണ് പ്രത്യേക നികുതി ഏര്‍പെടുത്തിയത്. 2008 ല്‍ സികിം സര്‍കാരും പാലക്കാട്ടെ മേഘ ഡിസ്ട്രിബ്യൂടേഴ്സ് പ്രൊപ്രൈറ്റര്‍ എ ജോണ്‍ കെന്നഡിയും കേരളത്തിന്റെ നടപടിക്കെതിരെ ഹൈകോടതിയിലാണ് അപ്പീല്‍ സമര്‍പിച്ചിരുന്നത്.

നികുതി ഏര്‍പെടുത്തിയ നിയമത്തിലെ സുപ്രധാന വ്യവസ്ഥകള്‍ ഹൈക്കോടതി നേരത്തേ റദ്ദാക്കിയിരുന്നു. ലോട്ടറി കേന്ദ്ര വിഷയമായതിനാല്‍ സംസ്ഥാനത്തിന് നികുതി ചുമത്തിക്കൊണ്ട് നിയമം പാസാക്കാന്‍ കഴിയില്ലെന്നും ഹൈകോടതി വ്യക്തമാക്കിയിരുന്നു. കേരളം നികുതിയായി പിരിച്ചത് 250 കോടിയോളം രൂപയാണ്. സംസ്ഥാന സര്‍കാര്‍ ഹൈക്കോടതി ഉത്തരവിനെതിരെ നല്‍കിയ ഹര്‍ജികളിലാണ് സുപ്രീംകോടതിയുടെ നിര്‍ണായക ഉത്തരവ് പുറത്തുവന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ പിരിഞ്ഞു

0
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയിലെ പ്രതിപക്ഷ പ്രതിഷേധത്തിനിടെ ലോക്സഭ തിങ്കളാഴ്ച വരെ...

സംസ്ഥാന നേതൃത്വത്തിന് പിശക് പറ്റിയപ്പോഴെല്ലാം അത് തിരുത്താന്‍ ഇടപെട്ടിട്ടുണ്ടെന്ന് എം.എ ബേബി

0
തിരുവനന്തപുരം: സിപിഎം സംസ്ഥാന സമിതിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന് വിമര്‍ശനം. വീഴ്ചകള്‍...

കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ പോയി പല...

0
തിരുവനന്തപുരം: കേരളത്തിലെ വിദ്യാർത്ഥികളുടെ പ്രശ്നങ്ങളിൽ ഇടപെടാൻ മുഖ്യമന്ത്രിക്കും സർക്കാരിനും സമയമില്ലെന്നും പകരം ഡൽഹിയിൽ...

വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ് മുന്‍ താരം സാനിയ മിര്‍സ

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരായ വിദ്യാര്‍ഥി പ്രക്ഷോഭത്തെ പിന്തുണച്ച് ടെന്നീസ്...