മണ്ണാര്‍ക്കാട് മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇടത് മുന്നണിക്കാകണം : എം.വി.ഗോവിന്ദന്‍

For full experience, Download our mobile application:
Get it on Google Play

മണ്ണാര്‍ക്കാട്: ഇടത് മുന്നണിയുടെ ശക്തി കേന്ദ്രമായിട്ടും നിയമസഭ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട് തുടര്‍ച്ചയായി പരാജയപ്പെടുന്നത് ചിന്തിക്കേണ്ട വിഷയമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. അടുത്ത തവണ മണ്ഡലം തിരിച്ചു പിടിക്കാന്‍ ഇടത് മുന്നണിക്കാകണമെന്നും അത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനം നടത്താന്‍ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ആകണമെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശ സ്വയം ഭരണ ഉപതെരെഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത് കേരളത്തില്‍ രൂപപ്പെടുന്ന പുതിയ മുന്നണി സമവാക്യമാണെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി. ജനകീയ പ്രതിരോധ യാത്രക്ക് മണ്ണാര്‍ക്കാട് നല്‍കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ്-ലീഗ്-ബി ജെ പി -ആര്‍. എസ്. എസ് കൂട്ടായ്മക്ക് നേതൃത്വം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്നും അദ്ദേഹം ആരോപിച്ചു.

വര്‍ഗീയ ശക്തികള്‍ ഒന്നിക്കുന്നതില്‍ സി.പി.എമ്മിന് ഉത്കണ്ടയില്ലെന്നും പാര്‍ട്ടിയിലെ വിഭഗീയത മൂലം വിട്ടുപോയവരെ കണ്ടെത്തി പാര്‍ട്ടിയുടെ ഭാഗമാക്കുമെന്നും ഇതിനുള്ള നടപടികള്‍ പാര്‍ട്ടി കൈകൊള്ളുമെന്നും മുതലാളിത്ത ജീര്‍ണതകള്‍ പാര്‍ട്ടിയില്‍ കണ്ടെന്നും. തെറ്റായ പ്രവണതകളെ ഇല്ലായ്മ ചെയ്ത് ശരിയായ പാതയിലേക്ക് നയിക്കുമെന്നും ഒരു തെറ്റായ പ്രവണതക്കും പാര്‍ട്ടി കൂട്ടുണ്ടാകില്ലെന്നും സെക്രട്ടറി പറഞ്ഞു. മുഖ്യമന്ത്രിക്കും കുടുംബത്തിനും പാര്‍ട്ടിക്കുമെത്തിരെയുള്ള വലതു പക്ഷ നീക്കത്തിനെതിരെയുള്ള പ്രതിരോധമാണ് ജാഥയില്‍ കാണുന്ന ജന പങ്കാളിത്തമെന്നും സെക്രട്ടറി പറഞ്ഞു. എം.ഇ.എസ് നേതാവ് കെ.സി.കെ സൈദാലി അധ്യക്ഷത വഹിച്ചു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദമ്പതികളെ ആക്രമിച്ച് പരിക്കേല്പിച്ച രണ്ടുപേർ പിടിയിൽ

0
ആലപ്പുഴ: യുവതിയെയും ഭർത്താവിനെയും ക്രൂരമായി ആക്രമിച്ച് പരിക്കേല്പിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

വിഴിഞ്ഞം തുറമുഖത്തുനിന്ന് ആദ്യ ചരക്ക് കപ്പൽ സ്പെയിനിലേക്ക് പുറപ്പെട്ടു ; കയറ്റുമതിയുടെ ചരിത്രം കുറിച്ചു...

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തുനിന്ന് നേരിട്ടുള്ള ആദ്യ ചരക്ക് കയറ്റുമതിയുമായി കപ്പൽ...

ജനറൽ ആശുപത്രിയിൽ ശുചീകരണ യജ്ഞം ; കാട് തെളിഞ്ഞു

0
തിരുവനന്തപുരം: രണ്ടാമത്തെ മെഡിക്കൽ കോളേജായി വികസിച്ചുകൊണ്ടിരിക്കുന്ന തിരുവനന്തപുരം ജനറൽ ആശുപത്രി വളപ്പിൽ...

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...