അനധികൃത പാറ ഖനനo ; ജിഎസ്‌ടി അധികൃതര്‍ വാഹനങ്ങള്‍ പിടിച്ചെടുത്ത് മേലുകാവ് പോലീസിന് കൈമാറി

For full experience, Download our mobile application:
Get it on Google Play

പാലാ: മേലുകാവില്‍ അനധികൃതമായി പാറ ഖനനം ചെയ്ത് ടിപ്പറില്‍ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് 2 വാഹനങ്ങള്‍ ജിഎസ്‌ടി അധികൃതര്‍ പിടിച്ചെടുത്ത് മേലുകാവ് പോലീസിന് കൈമാറി. ജിയോളജിക്കല്‍ വിഭാഗത്തിന് ലോഡുകള്‍ കൈമാറാനാണ് നിര്‍ദേശം. മേലുകാവിലെ മങ്കൊമ്പ് ഗ്രാനൈറ്റ്സിനെതിരെയാണ് നടപടി. ഉന്നത ഭരണ സ്വാധീനമുള്ള വ്യക്തികളാണ് സ്ഥാപനത്തിനു പിന്നിലെന്ന് നേരത്തെ മുതല്‍ മങ്കൊമ്പ് ഗ്രാനൈറ്റ്സിനെതിരെ ആക്ഷേപമുണ്ട്. പാസും ബില്ലുമില്ലാതെ മേലുകാവ് മേഖലയില്‍ നിന്നും ദിവസവും നൂറുകണക്കിന് ലോഡ് ഖനന ഉത്പന്നങ്ങള്‍ ജില്ലയ്ക്കകത്തേയ്ക്കും പുറത്തേയ്ക്കും പോകുന്നുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്നായിരുന്നു ജിഎസ്‌ടി അധികൃതരുടെ നടപടി.

തിങ്കള്‍ രാവിലെ 10 മണിയോടെ മങ്കൊമ്പ് ഗ്രാനൈറ്റ്സിന്‍റെ രണ്ട് ടിപ്പറുകള്‍ ഫുള്‍ ലോ‍ഡ് സഹിതം ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ പിടികൂടി അറിയിച്ചിട്ടും ഉച്ചയായിട്ടും കേസെടുക്കാന്‍ പോലീസോ ജിയോളജിക്കല്‍ വിഭാഗമോ തയ്യാറായില്ലെന്നും ആക്ഷേപമുണ്ട്. വീട് വെയ്ക്കാന്‍ ഭൂമി നിരപ്പാക്കുന്നതിനിടെ സൈറ്റില്‍ കയറി ലോറിയും ജെസിബിയും പിടികൂടിയ മിടുക്കരാണ് പാലായിലെ റവന്യു അധികൃതര്‍.

മണ്ണ് കടത്താന്‍ നീക്കമുണ്ടെന്ന സംശയത്തിന്‍റെ അടിസ്ഥാനത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു പാലാ ടൗണില്‍ ഇങ്ങനൊരു നാടകം അരങ്ങേറിയത്. എന്നാല്‍ ഇവരുടെയൊക്കെ അധികാര പരിധിക്കു മുകളില്‍ തന്നെയാണ് ഉന്നത സ്വാധീനത്തോടെ വേണ്ടപ്പെട്ടവരെയൊക്കെ കാണേണ്ടപോലെ കണ്ട് പാറ ഖനനവും ലോഡ് നീക്കവും അരങ്ങേറുന്നത്. ഈ തട്ടിപ്പ് പിടികൂടി പോലീസിനെയും ജിയോളജിക്കല്‍ വിഭാഗത്തെയും ഏല്‍പിച്ച്‌ നടപടിയെടുപ്പിക്കാന്‍ ജിഎസ്‌ടി ഉദ്യോഗസ്ഥര്‍ക്ക് മണിക്കൂറുകള്‍ നീണ്ട കര്‍ശന നിലപാട് സ്വീകരിക്കേണ്ടി വന്നുവെന്നതാണ് റിപ്പോര്‍ട്ടുകള്‍.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ലിഫ്റ്റിന്റെ ഭാഗങ്ങള്‍ ഉള്‍പ്പെടെ നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ ലക്ഷങ്ങളുടെ കവര്‍ച്ച ; പ്രതി പിടിയില്‍

0
കോഴിക്കോട്: നിര്‍മാണത്തിലിരുന്ന കെട്ടിടത്തില്‍ നിന്നും ലക്ഷക്കണക്കിന് രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ച ചെയ്ത...

എതിര്‍ ദിശയില്‍ എത്തിയ സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ചു ; നിരവധി പേര്‍ക്ക്...

0
കോഴിക്കോട്: സ്വകാര്യ ബസും ചരക്ക് ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്....

പ്രവർത്തനമികവ് പരിഗണിക്കാതെ നേതൃത്വത്തെ തിരഞ്ഞെടുത്താൽ പ്രസ്ഥാനം തളരും ; പുതിയ എംഎസ്‌എഫ് നേതൃത്വത്തിനെതിരെ വിമർശനവുമായി...

0
മലപ്പുറം: എംഎസ്എഫ് പുതിയ സംസ്ഥാന കമ്മിറ്റിക്കെതിരെ പ്രതിഷേധ പ്രമേയം. മൊറയൂര്‍ പഞ്ചായത്ത്...

സീനിയർ വിദ്യാർത്ഥികളുടെ റാഗിങ് ചോദ്യം ചെയ്തു ; പ്ലസ് വൺ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണമെന്ന്...

0
കോഴിക്കോട്: പാലോറ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥികളെ പ്ലസ്...