മണ്ണാര്‍ക്കാട്ട് എം.ഡി.എം.എ ലഹരിമരുന്നുമായി രണ്ട് യുവാക്കള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

മണ്ണാർക്കാട് : മയക്കുമരുന്നുമായി രണ്ട് യുവാക്കൾ പോലീസ് പിടിയിൽ. കോട്ടോപ്പാടം സ്വദേശികളായ കല്ലിടുമ്പിൽ മുഹമ്മദ് റിഷാദ് (26), ചോലകത്ത് ഫിറോസ് ഖാൻ (23) എന്നിവരെയാണ് മണ്ണാർക്കാട് പോലീസ് പിടികൂടിയത്. ഇവരിൽനിന്ന് 19 ഗ്രാം നിരോധിത മയക്കുമരുന്ന് (എം.ഡി.എം.എ) പിടിച്ചെടുത്തിട്ടുണ്ട്.

പോലീസ് നടത്തിയ നൈറ്റ് പട്രോളിങ്ങിനിടെ തിങ്കളാഴ്ച രാത്രിയാണ് കല്ലടി കോളേജിന് സമീപത്തുനിന്ന് ഇവരെ പിടികൂടിയത്. നിരോധിത മയക്കുമരുന്ന് കാറിൽ കടത്താൻ ശ്രമിക്കുന്നതിനിടെയാണ് യുവാക്കളെ പിടികൂടിയതെന്ന് പോലീസ് പറഞ്ഞു. എസ്.ഐ. കെ.ആർ ജസ്റ്റിൻ, സി.പി.ഒ മാരായ ദാമോദരൻ, മുഹമ്മദ് റാഫി, ഷഫീഖ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് യുവാക്കളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

അജിത് കുമാറിനെതിരെ ഉടൻ നടപടി വേണം ; സർക്കാരിന്‍റെ വൈകലിൽ പ്രതികരിച്ച് ജിന്‍റോ ജോൺ

0
തിരുവനന്തപുരം: ആലപ്പുഴയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെയുണ്ടായ ക്രൂരമായ മർദ്ദനം അട്ടിമറിക്കാൻ...

ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം

0
ദില്ലി: ജുഡീഷ്യൽ സെൻസിറ്റിവിറ്റി മാർ​ഗ നിർദേശങ്ങൾക്ക് സുപ്രീം കോടതിയുടെ അംഗീകാരം. ലൈംഗിക...

പരീക്ഷ ഹാളിൽ ഫോൺ ഉപയോഗിച്ച് കോപ്പിയടി ; കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ അറസ്റ്റിൽ

0
കണ്ണൂർ: പരീക്ഷാഹാളിൽ ഫോൺ ഉപയോ​ഗിച്ച് കോപ്പിയടി. സംഭവത്തിൽ കെഎസ്ഇബി താൽക്കാലിക ജീവനക്കാരൻ...

ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് തർക്കം : ഹോട്ടലുടമയുടെ പല്ലടിച്ച് കൊഴിച്ചു

0
വടക്കാഞ്ചേരി: ചിക്കൻ ചില്ലിക്കൊപ്പമുള്ള നാരങ്ങയിൽ നീര് കുറഞ്ഞുപോയെന്ന് ആരോപിച്ച് യുവാക്കളുടെ മർദ്ദനം....