Friday, May 31, 2024 11:56 pm

ഡോക്ടറുടെ രേഖകളില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ച് ബാങ്കില്‍ നല്‍കി ; പ്രവാസി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ദുബൈ : ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിന് പിടിക്കപ്പെട്ട പ്രവാസിക്കെതിരെ ദുബൈ ക്രിമിനല്‍ കോടതിയില്‍  വിചാരണ തുടങ്ങി. 42 വയസുകാരനായ ഇയാള്‍ ദുബൈയിലെ ഒരു സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന ഡോക്ടറാണെന്ന് തെറ്റിദ്ധരിപ്പിക്കാനാണ് വ്യാജ രേഖകളുണ്ടാക്കിയത്. ഡോക്ടറുടെ പേരില്‍ ക്രെഡിറ്റ് കാര്‍ഡ് എടുക്കാനും അദ്ദേഹത്തിന്റെ അക്കൌണ്ടില്‍ നിന്ന് 80,000 ദിര്‍ഹം മോഷ്‍ടിക്കാനുമായിരുന്നു പദ്ധതി.

ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ചതിനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെന്ന വ്യാജേന തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനും വഞ്ചനയ്‍ക്കുമാണ് ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കേസ് രജിസ്റ്റര്‍ ചെയ്‍തത്. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് കേസിന് ആസ്‍പദമായ സംഭവം നടന്നത്. ഡോക്ടറുടെ രേഖകള്‍ മോഷ്‍ടിച്ച ശേഷം അതില്‍ സ്വന്തം ഫോട്ടോ ഒട്ടിച്ച് ബാങ്കില്‍ സമര്‍പ്പിക്കുകയായിരുന്നു. എന്നാല്‍ അപേക്ഷയിലെ വിവരങ്ങള്‍ തെറ്റാണെന്നും രേഖകള്‍ വ്യാജമാണെന്നും ബാങ്ക് ജീവനക്കാരന്‍ കണ്ടെത്തുകയായിരുന്നു. ഡോക്ടര്‍ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നുള്ള സാലറി ട്രാന്‍സ്‍ഫര്‍ സര്‍ട്ടിഫിക്കറ്റ് വരെ ഇയാള്‍ വ്യാജമായി ഉണ്ടാക്കിയിരുന്നു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കൈക്കൂലി പരാതിയിൽ ഇടപെട്ട് റവന്യൂ മന്ത്രി ; തഹസില്‍ദാറടക്കം 3 പേര്‍ക്ക് സസ്പെന്‍ഷന്‍, ഒരാളെ...

0
കൊല്ലം: കൊട്ടാരക്കര താലൂക്ക് ഓഫീസ് കേന്ദ്രീകരിച്ച് തഹസില്‍ദാരുടെ നേതൃത്വത്തില്‍ കൈക്കൂലി മാഫിയ...

കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവ് : റെക്കോര്‍ഡ് വര്‍ദ്ധനവെന്ന് മുഹമ്മദ് റിയാസ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ടൂറിസ്റ്റുകളുടെ വരവില്‍ റെക്കോര്‍ഡ് വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് മന്ത്രി മുഹമ്മദ്...

ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസുകാരൻ മരിച്ചതിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ ചികിത്സാ പിഴവ് ആരോപിച്ച്...

0
ആലപ്പുഴ: ഹരിപ്പാട് പേവിഷബാധയേറ്റ 8 വയസ്സുകാരൻ മരിച്ചതിൽ താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാര്‍ക്കെതിരെ...

ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത് പോലീസ് ഉദ്യോ​ഗസ്ഥൻ

0
ആലപ്പുഴ: ആലപ്പുഴയിൽ ഭക്ഷ്യവിഷബാധ ആരോപിച്ച് കുഴിമന്തി വിൽക്കുന്ന ഹോട്ടൽ അടിച്ചു തകർത്ത്...