ഇങ്ക് ദ മൈൻഡ് – ഇദ്രോണ ലേണിങ് സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര തിരക്കഥാ മത്സരം

For full experience, Download our mobile application:
Get it on Google Play

കൊച്ചി : 8 മുതൽ 12 ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഇങ്ക് ദ മൈൻഡ് (Ink the Mind) ഷോട്ട് ഫിലിം സ്ക്രിപ്റ്റ് റൈറ്റിംഗ് കോമ്പറ്റിഷൻ സംഘടിപ്പിക്കുന്നു. കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇദ്രോണ ലേണിംഗ് പ്ലാറ്റ്‌ഫോമാണ് മത്സരം സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 30 ആണ് രജിസ്റ്റർ ചെയ്യേണ്ട അവസാന തീയതി. രജിസ്റ്റർ ചെയ്യുന്ന വിദ്യാർഥികൾ ഒക്ടോബർ 1 നും 10 നുമിടയിൽ സ്ക്രിപ്റ്റിന്റെ വൺ ലൈനർ (മൂന്നോ നാലോ പാരഗ്രാഫിൽ തങ്ങളുടെ കഥാ തന്തു) ഇദ്രോണ വെബ്സൈറ്റ് ലിങ്ക് വഴി ഫോട്ടോ ആയോ, മറ്റു ഡോക്യുമെന്റ് ആയോ അയക്കേണ്ടതാണ്.

പ്രശാന്ത് നായർ ഐ.എ.എസ്, വിധു വിൻസെന്റ്, ജൂഡ് ആന്റണി ജോസഫ്, അൽത്താഫ് സലിം എന്നിവരാണ് മത്സരത്തിന്റെ ജൂറി പാനൽ. വൺ ലൈനർ അയച്ച കുട്ടികൾക്ക് ജൂറി പാനൽ വെബ്ബിനാർ വഴി മാർഗനിർദേശം നൽകും. തുടർന്ന് തയ്യാറാക്കി നൽകുന്ന സ്ക്രിപ്റ്റിൽ നിന്ന് തിരഞ്ഞെടുക്കുന്ന വിജയിയെ നവംബർ 29 ന് പ്രഖ്യാപിക്കും. തിരഞ്ഞെടുക്കുന്ന സ്ക്രിപ്റ്റ് ഇദ്രോണ നിർമ്മിക്കും. സാങ്കേതിക സഹായം മുതൽ നിർമ്മാണം വരെയുള്ള എല്ലാ മേഖലയിലും വിജയിയെ ഉൾപ്പെടുത്തിയായിരിക്കും ഷോർട് ഫിലിം നിർമ്മിക്കുക . കുട്ടികളിലെ തിരക്കഥാകൃത്തിനെ കണ്ടെത്താനും സിനിമാ മോഹം സാക്ഷാത്ക്കരിക്കാനുമുള്ള സുവർണാവസരമാണ് ഇദ്രോണ ലേർണിംഗ് നൽകുന്നത്. ജനുവരി 14 ന് ഷോർട് ഫിലിം റീലീസ് ചെയ്യും. കൂടുതൽ വിശദാശംങ്ങൾക്ക് https://edronalearning.com/ എന്ന വെബ്സൈറ്റ് വഴി ലഭിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...