വർഗീയതയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് ഇന്ത്യ യുണൈറ്റഡ് ക്യാംപെയ്ൻ ഒക്ടോബർ രണ്ട് മുതൽ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : വർഗീയതയ്ക്ക് എതിരെ യൂത്ത് കോൺഗ്രസ് ക്യാംപയിൻ തുടങ്ങുന്നു. ഇന്ത്യ യുണൈറ്റഡ് എന്ന ക്യാമ്പയിൻ ഒക്ടോബർ 2 ന് തിരുവനന്തപുരത്ത് നിന്ന് തുടങ്ങാനാണ് തീരുമാനം. 1000 കേന്ദ്രങ്ങളിൽ പദയാത്ര നടത്തും.140 മണ്ഡലങ്ങളിൽ ഐക്യ സദസ് സംഘടിപ്പിക്കും. ഒരു ലക്ഷം ഭവനങ്ങളിൽ ഗാന്ധി നെഹ്റു സ്മൃതി സംഗമം നടത്താനും യൂത്ത് കോൺ​ഗ്രസ് സംസ്ഥാന കമ്മറ്റി തീരുമാനിച്ചു.

വർഗീയ ചേരിതിരിവുകൾ ഉണ്ടാക്കാൻ അപകടകരമായ ശ്രമം നടക്കുന്നുവെന്ന് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ പറഞ്ഞു. കുറ്റകൃത്യങ്ങളിൽ പോലും മതം കാണുകയാണ്. തങ്ങൾക്ക് നേട്ടം കിട്ടുമോ എന്നറിയാൻ സംസ്ഥാന സർക്കാർ മൗനം പാലിക്കുകയാണ്. സിപിഎം സംസ്ഥാന സെക്രട്ടറി വിജയരാഘവൻ വർ​ഗീയ രാഘവനാണ്. സമാധാനം ഉണ്ടാക്കാനുള്ള കോൺഗ്രസ് ശ്രമം കണ്ടപ്പോൾ ഹാലിളകിയ ഡിവൈഎഫ്ഐ ഇപ്പോൾ കെ പി സി സി പ്രസിഡൻ്റിന് എതിരെ ഇറങ്ങിയിരിക്കുകയാണെന്നും ഷാഫി ആരോപിച്ചു. ആർ എസ് എസ് സംഘപരിവാർ അജണ്ടയെ യൂത്ത് കോൺ​ഗ്രസ് തകർക്കുമെന്നും ഷാഫി പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...