പാലക്കാട് : മണ്ണാർക്കാട് കുരുത്തിച്ചാലിൽ ഒഴുക്കിൽപ്പെട്ട് കാണതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കുളിക്കാനിറങ്ങിയ സ്ഥലത്തുനിന്ന് ഒരു കിലോമീറ്ററോളം താഴെ നിന്നാണ് വളാഞ്ചേരി സ്വദേശി ഹാരിസിന്റെ മൃതദേഹം കണ്ടെത്തിയത്. ഇന്നലെ വൈകീട്ടായിരുന്നു അഞ്ചംഗ സംഘം വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയത്. ഇന്ന് ഉച്ചയോടെ ഫയർഫോഴ്സിന്റെ സ്കൂബാ ഡൈവിങ് സംഘം മൃതദേഹം കണ്ടെത്തുകയായിരുന്നു.
മണ്ണാർക്കാട് ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment