അപകട ഭീഷണി ഉയർത്തി മണ്ണീറ റോഡ്

For full experience, Download our mobile application:
Get it on Google Play

കോന്നി : തണ്ണിത്തോട് മൂഴി മണ്ണീറ റോഡിൻ്റെ വശം ഇടിഞ്ഞത് അപകട ഭീഷണിയാകുന്നു. ദിവസങ്ങൾക്ക് മുൻപുണ്ടായ കനത്ത മഴയിലാണ് റോഡിൻ്റെ ഒരു വശം ഇടിഞ്ഞത്. മൺതിട്ട ഇടിഞ്ഞ ഭാഗം റോഡിന് വീതി കുറഞ്ഞതും അപകട കെണിയാകുന്നുണ്ട്‌.

റോഡിൻ്റെ ഈ ഭാഗത്ത് സംരക്ഷണ ഭിത്തിയും നിർമ്മിച്ചിട്ടില്ല. ഈ ഭാഗത്ത് മണ്ണിന് ഉറപ്പില്ലാത്തതും മണ്ണ് വീണ്ടും ഇടിയുന്നതിന് കാരണമാകുമെന്നും യാത്രക്കാർ പറയുന്നു. മണ്ണീറയുടെ വിവിധ ഭാഗങ്ങളിലേക്കും പോകുന്നവർ ഈ റോഡിനെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്.

മഴ ഇനിയും തുടർന്നാൽ റോഡ് കൂടുതൽ അപകട ഭീഷണിയിലേക്ക് നീങ്ങും. റോഡിൻ്റെ ഒരു ഭാഗത്ത് വനത്തിനുള്ളിൽ നിന്നും മഴക്കാലത്ത് ഒഴുകി എത്തുന്ന വെള്ളം ഇടിഞ്ഞ ഭാഗത്ത് കൂടിയാണ് സമീപത്തെ തോട്ടിലേക്ക് പതിക്കുന്നത്. റോഡിൽ മണ്ണിടിഞ്ഞ് പോയ ഭാഗം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിച്ച് ക്രാഷ് ബാരിയർ സ്ഥാപിക്കണമെന്നും ആവശ്യമുയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...