മനോജ് എബ്രഹാം വിജിലൻസ് മേധാവി ; പോലീസ് തലപ്പത്ത് അഴിച്ചുപണി, കൂട്ട സ്ഥലംമാറ്റം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പോലീസ് ആസ്ഥാനത്തെ അഡീഷണൽ ഡയറക്ടറായിരുന്ന എഡിജിപി മനോജ് എബ്രഹാമിനെ വിജിലൻസ് മേധാവിയായി നിയമിച്ചു. ഇതടക്കം സംസ്ഥാനത്തെ പോലീസ് സേനയിൽ വലിയ അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. സംസ്ഥാനത്തെ പോലീസ് സംവിധാനത്തിനെതിരെ നിരന്തരം വിമർശനം ഉയരുന്നതിനിടെയാണ് അഴിച്ചുപണിയെന്നത് ശ്രദ്ധേയമാണ്. ജില്ലാ പോലീസ് മേധാവി സ്ഥാനത്തടക്കം മാറ്റമുണ്ട്.

കെ. പത്മകുമാറാണ് പുതിയ പോലീസ് ആസ്ഥാന എഡിജിപി. എഡിജിപി യോഗേഷ് ഗുപ്തയെ ബെവ്കോ എം ഡിയായി നിയമിച്ചു. എംആർ അജിത് കുമാറിനെ പോലീസ് ബറ്റാലിയന്റെ എഡിജിപിയായി മാറ്റി. ഉത്തരമേഖലാ ഐജിയായി ടി വിക്രമിന് ചുമതല നൽകി. ഡെപ്യൂട്ടേഷൻ കഴിഞ്ഞ് അടുത്തിടെയാണ് വിക്രം തിരിച്ചെത്തിയത്. ഐജി അശോക് യാദവിനെ സെക്യൂരിറ്റി ഐജിയായി മാറ്റി.

മാറ്റങ്ങൾ ഒറ്റനോട്ടത്തിൽ
കെ പദ്മകുമാർ പോലീസ് ആസ്ഥാനത്തെ എ ഡി ജി പി
യോഗേഷ് ഗുപ്ത ബെവ്കോ എം ഡി
മനോജ് എബ്രഹാം വിജിലൻസ് മേധാവി
ടി വിക്രം ഉത്തരമേഖലാ ഐജി
അശോക് യാദവ് സെക്യൂരിറ്റി ഐ ജി
എസ് ശ്യാംസുന്ദർ ഡി ഐ ജി ക്രൈം ബ്രാഞ്ച്
ഡോ എ ശ്രീനിവാസ് സ്പെഷൽ ബ്രാഞ്ച് എസ്‌ പി
കെ കാർത്തിക് കോട്ടയം എസ്‌ പി
ടി നാരായണൻ അഡീഷണൽ അസിസ്റ്റന്റ് ഐ ജി പൊലീസ് ആസ്ഥാനം
മെറിൻ ജോസഫ് കൊല്ലം സിറ്റി കമ്മീഷണർ
ആർ കറുപ്പസാമി കോഴിക്കോട് റൂറൽ എസ്‌ പി
അരവിന്ദ് സുകുമാർ കെ എ പി നാലാം ബറ്റാലിയൻ കമ്മാന്റന്റ്
ഡി ശിൽപ്പ വനിതാ സെൽ എസ്‌ പി
ആർ ആനന്ദ് വയനാട് എസ്‌ പി
വിവേക് കുമാർ എറണാകുളം റൂറൽ എസ്‌ പി
വിയു കുര്യാക്കോസ് ഇടുക്കി എസ്‌ പി
ടികെ വിഷ്ണു പ്രദീപ് എ എസ്‌ പി പേരാമ്പ്ര
പി നിധിൻരാജ് തലശേരി എ എസ്‌ പി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുത്തനത്താണിയില്‍ മൂന്നര കിലോ ആനക്കൊമ്പുമായി ഏഴംഗ സംഘം പിടിയില്‍

0
മലപ്പുറം: പുത്തനത്താണിയില്‍ വനംവകുപ്പ് നടത്തിയ മിന്നല്‍ പരിശോധനയില്‍ മൂന്നര കിലോയോളം ആനക്കൊമ്പുമായി...

കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കരുനാഗപ്പള്ളിയില്‍ കായലിൽ കാണാതായ ഏഴാം ക്ലാസുകാരനെ മരിച്ച നിലയിൽ...

തണ്ണിത്തോട്ടില്‍ കെ.എസ്.ആര്‍.ടി.സി പ്രിയദര്‍ശിനി ബസ് തടഞ്ഞ് സ്വകാര്യ ബസ് ജീവനക്കാര്‍

0
തണ്ണിത്തോട് : പത്തനംതിട്ട - തണ്ണിത്തോട് റൂട്ടില്‍ ആരംഭിച്ച കെ.എസ്.ആര്‍.റ്റി.സി പ്രിയദര്‍ശിനി ബസ്...

സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും

0
മലപ്പുറം: സമസ്ത ജനറൽ സെക്രട്ടറി പ്രഖ്യാപനം വൈകിയേക്കും. ജോയിന്റ് സെക്രട്ടറി എംടി...