ചെന്നൈ: കേശവദാസപുരം കൊലപാതകക്കേസില്‍ പ്രതി പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ബംഗാള്‍ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആര്‍പിഎഫ് ആണ് ആദമിനെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് പോലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെടും. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മെഡിക്കല്‍ കോളേജ് സിഐക്ക് ആണ് അന്വേഷണ ചുമതല. സ്പെഷല്‍ ആക്ഷന്‍ എഗയിന്‍സ്റ്റ് ഓര്‍ഗൈനസ്ഡ് ക്രൈം ടീമും സംഘത്തിലുണ്ട്. പതിമൂന്ന അംഗ സംഘത്തെയാണ് നിയോഗിച്ചിരുന്നത്. കേശവദാസപുരം ദേവസ്വം ലെയിനില്‍ താമസിക്കുന്ന 68വയസുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകള്‍ കെട്ടിയിട്ട നിലയില്‍ സമീപത്തെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.
ഇന്നലെയാണ് കേശവദാസപുരം സ്വദേശിനിയായ മനോരമയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിരുന്നത്. ഈ സമയം മനോരമയുടെ വീടിന് സമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ ആദമിനെ കാണാതാകുകമായിരുന്നു. തുടര്‍ന്ന് പോലീസ് ആദമിനൊപ്പം താമസിച്ചിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ആദം ആണ് കൊലപാതകത്തിന് പിന്നിലെന്ന നിഗമത്തിലേക്ക് പോലീസ് എത്തിയത്. രണ്ടുമാസം മുന്‍പാണ് ആദം കൊല്ലപ്പെട്ട മനോരമയുടെ അയല്‍വാസിയായത്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കുശേഷമെന്നാണ് നിഗമനം.