കേശവദാസപുരം കൊലപാതകക്കേസില്‍ പ്രതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: കേശവദാസപുരം കൊലപാതകക്കേസില്‍ പ്രതി പിടിയില്‍. ചെന്നൈയില്‍ നിന്നാണ് ബംഗാള്‍ സ്വദേശി ആദം അലിയാണ് പിടിയിലായത്. ചെന്നൈ ആര്‍പിഎഫ് ആണ് ആദമിനെ പിടികൂടിയത്. പ്രതിയെ കസ്റ്റഡിയിലെടുക്കാന്‍ തിരുവനന്തപുരത്ത് നിന്ന് പോലീസ് സംഘം ചെന്നൈയിലേക്ക് പുറപ്പെടും. നേരത്തെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. മെഡിക്കല്‍ കോളേജ് സിഐക്ക് ആണ് അന്വേഷണ ചുമതല. സ്പെഷല്‍ ആക്ഷന്‍ എഗയിന്‍സ്റ്റ് ഓര്‍ഗൈനസ്ഡ് ക്രൈം ടീമും സംഘത്തിലുണ്ട്. പതിമൂന്ന അംഗ സംഘത്തെയാണ് നിയോഗിച്ചിരുന്നത്. കേശവദാസപുരം ദേവസ്വം ലെയിനില്‍ താമസിക്കുന്ന 68വയസുള്ള വിരമിച്ച ഉദ്യോഗസ്ഥ മനോരമയാണ് കൊല്ലപ്പെട്ടത്. കാലുകള്‍ കെട്ടിയിട്ട നിലയില്‍ സമീപത്തെ വീട്ടിലെ കിണറ്റില്‍ കണ്ടെത്തുകയായിരുന്നു.

ഇന്നലെയാണ് കേശവദാസപുരം സ്വദേശിനിയായ മനോരമയെ സമീപത്തെ ആളൊഴിഞ്ഞ വീട്ടിലെ കിണറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിരുന്നത്. ഈ സമയം മനോരമയുടെ വീടിന് സമീപം താമസിച്ചിരുന്ന അതിഥി തൊഴിലാളിയായ ആദമിനെ കാണാതാകുകമായിരുന്നു. തുടര്‍ന്ന് പോലീസ് ആദമിനൊപ്പം താമസിച്ചിരുന്ന തൊഴിലാളികളെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് ആദം ആണ് കൊലപാതകത്തിന് പിന്നിലെന്ന നി​ഗമത്തിലേക്ക് പോലീസ് എത്തിയത്. രണ്ടുമാസം മുന്‍പാണ് ആദം കൊല്ലപ്പെട്ട മനോരമയുടെ അയല്‍വാസിയായത്. കൊലനടത്തി കിണറ്റിലിട്ടത് ഇന്നലെ ഉച്ചയ്ക്കുശേഷമെന്നാണ് നിഗമനം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴയിലെ രക്ഷാപ്രവർത്തനം ; എഡിജിപി എംആർ അജിത്കുമാറിന് സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ അജിത്കുമാറിനെതിരെ നടപടിയെടുത്ത്...

എംആർ അജിത്കുമാറിന് രക്ഷാപ്രവർത്തന കേസിൽ സസ്പെൻഷൻ

0
തിരുവനന്തപുരം: ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസിൽ അട്ടിമറിയിൽ ഒടുവിൽ എഡിജിപി എംആർ...

കൊല്ലത്ത് വീട്ടമ്മയുടെ മൃതദേഹം കായലിൽ കണ്ടെത്തി

0
കൊല്ലം: കായലിൽ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ രോഗബാധിതയായി...

നിലവാരത്തിൽ നീറ്റ് ലീക്കില്ലാത്ത പാക്ക് ; നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ

0
എറണാകുളം: നീറ്റ് ചോദ്യപേപ്പർ ചോർച്ചയെ ട്രോളി സപ്ലൈക്കൊ. സപ്ലൈക്കൊ ഉൽപ്പന്നങ്ങളുടെ പുതിയ...