Thursday, April 25, 2024 1:54 am

പ്രധാനമന്ത്രി മോദി പൂജാരിയായി മാറിയതായി എ. വിജയരാഘവൻ

For full experience, Download our mobile application:
Get it on Google Play

അമ്പലത്തറ : രാജ്യത്തിന്‍റെ മികച്ച സ്റ്റേറ്റ്മാന്‍ ആയിരിക്കേണ്ട പ്രധാനമന്ത്രി പ്രധാന പൂജാരിയായി മാറിയതായി സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എ.വിജയരാഘവന്‍ പറഞ്ഞു. ഇ.എം.എസ് അക്കാദമിയില്‍ ഓള്‍ ഇന്ത്യ ലോയേഴ്‌സ് യൂണിയന്‍ സംസ്ഥാന നേതൃക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നു തീവ്രഹിന്ദുത്വത്തിന്‍റെ അജണ്ടകള്‍ പ്രാവര്‍ത്തികമാക്കുക എന്ന നിലയിലേക്ക് രാജ്യം പോവുകയാണ്. ഏറ്റവുമധികം വൈവിധ്യങ്ങള്‍ ഉള്ള സമൂഹത്തെ ഒരു മത ഭരണത്തിലേക്ക് ചുരുക്കുന്നതിനാണ് ഭരണകൂടം ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഭരണഘടനയെ ഉള്‍പ്പെടെ നോക്കുകുത്തിയാക്കിയാണ് ജമ്മു-കശ്മീര്‍ വിഭജനം ഉള്‍പ്പെടെ നടപ്പാക്കിയത്. വളരെ പ്രകടമായ കോര്‍പറേറ്റ് അജണ്ട അവര്‍ ഇന്ത്യയില്‍ നടപ്പാക്കുകയാണ്. ദലിത് സ്നേഹം പറയുന്ന ബി.ജെ.പി മികച്ച ദലിത് ധൈഷ്ണികരെ ജയിലില്‍ അടക്കുകയാണ്. സാമ്രാജ്യത്വത്തെ തോല്‍പ്പിച്ച നമ്മുക്ക് ഈ കെട്ട കാലത്തെയും മറികടക്കാന്‍ സാധിക്കും. അഡ്വക്കറ്റ് ജനറലും ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്‍റുമായ കെ. ഗോപാലകൃഷ്ണക്കുറുപ്പ് അധ്യക്ഷതവഹിച്ച യോഗത്തില്‍ അഖിലേന്ത്യ ജോയന്‍റ് സെക്രട്ടറി ഇ.കെ. നാരായണന്‍, സംസ്ഥാന സെക്രട്ടറി സി.പി. പ്രമോദ്, അയിഷ പോറ്റി, ബി. രാജേന്ദ്രന്‍, സുധീര്‍ ഗണേശ് കുമാര്‍, പാരിപ്പള്ളി രവീന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വോട്ട് ചെയ്യാന്‍ ഉപയോഗിക്കാം ഈ 13 തിരിച്ചറിയല്‍ രേഖകള്‍…

0
ലോക്സഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുന്നതിന് ഏപ്രില്‍ 26 ന് പോളിംഗ് ബൂത്തില്‍...

പ്രമേഹരോ​ഗികൾ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ പഴങ്ങൾ

0
രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയർന്ന് നിൽക്കുന്ന അവസ്ഥയാണ് പ്രമേഹം. കൃത്യമായ വ്യായാമങ്ങൾക്കൊപ്പം...

വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങി ; കല്ലേറിൽ എംഎൽഎയുടെ തലയ്ക്ക് പരിക്കെന്ന് പ്രതിപക്ഷ...

0
തിരുവനന്തപുരം: പരാജയ ഭീതിയിൽ വോട്ടെടുപ്പിന് മുൻപേ സിപിഎം അക്രമം തുടങ്ങിയെന്ന് പ്രതിപക്ഷ...

ക​ണ്ണൂ​രി​ൽ ഒ​ൻ​പ​ത് സ്റ്റീ​ൽ ബോം​ബു​ക​ൾ പി​ടി​കൂ​ടി

0
ക​ണ്ണൂ​ർ: മ​ട്ട​ന്നൂ​ര്‍ കൊ​ളാ​രി​യി​ല്‍ ഉ​ഗ്ര​സ്ഫോ​ട​ന ശേ​ഷി​യു​ള്ള ഒ​ൻ​പ​ത് സ്റ്റീ​ല്‍ ബോം​ബു​ക​ള്‍ പി​ടി​കൂ​ടി....