സ​ഞ്ചാ​രി​ക​ളു​ടെ മനം മയക്കി മ​ൺ​പി​ലാ​വ്‌ വെ​ള്ള​ച്ചാ​ട്ടം

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : മ​ഴ​യാ​യ​തോ​ടെ മ​ല​യോ​ര ജി​ല്ല പ​ത​ഞ്ഞൊ​ഴു​കി കൊ​തി​പ്പി​ക്കു​ക​യാ​ണ്‌. നി​ര​വ​ധി വെ​ള്ള​ച്ചാ​ട്ട​ങ്ങ​ളു​ള്ള പ​ത്ത​നം​തി​ട്ട​യി​ലേ​ക്ക്​ സ​ഞ്ചാ​രി​ക​ൾ ഒ​ഴു​കി എ​ത്തു​ന്നു. ഇ​തു​വ​രെ സ​ഞ്ചാ​രി​ക​ളു​ടെ ക​ണ്ണി​ൽ പെ​ടാ​തി​രു​ന്ന മ​ൺ​പി​ലാ​വ്‌ വെ​ള്ള​ച്ചാ​ട്ടം വ​ന​മേ​ഖ​ല​യു​ടെ സൗ​ന്ദ​ര്യ​ത്തി​ന് മാ​റ്റു​കൂ​ട്ടു​ന്നു. കേ​ട്ട​റി​ഞ്ഞ് സ​ഞ്ചാ​രി​ക​ൾ ഇ​വി​ടേ​ക്കും വ​ന്നു​തു​ട​ങ്ങി. ചി​റ്റാ​ർ പ​ഞ്ചാ​യ​ത്തി​ൽ മ​ൺ​പി​ലാ​വ് ഗ​വ.​എ​ൽ​പി സ്കൂ​ളി​ന് പി​ൻ​ഭാ​ഗ​ത്തു​കൂ​ടി ഒ​ഴു​കു​ന്ന തോ​ടാ​ണ് സു​ന്ദ​ര അ​രു​വി​യാ​യി ചെ​ങ്കു​ത്താ​യ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ താ​ഴ്ച​യി​ലേ​ക്ക് പ​തി​ക്കു​ന്ന​ത്.​മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ഇ​ങ്ങോ​ട്ടേ​ക്കു​ള്ള യാ​ത്ര​യും അ​തി​മ​നോ​ഹ​രം.

ഉ​ൾ​വ​ന​ത്തി​ലെ വി​ന്ത​ന​രു​വി, മു​ള​നി​ൽ​ക്കും പാ​റ, കൊ​ച്ചു കൃ​ഷി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നൊ​ഴു​കി വ​രു​ന്ന നീ​ർ​ച്ചാ​ലു​ക​ൾ പാ​റ​ക്കെ​ട്ടു​ക​ളി​ലൂ​ടെ പ​തി​യെ ഒ​ഴു​കി​യെ​ത്തി 200 അ​ടി​യോ​ളം ഉ​യ​ര​ത്തി​ൽ​നി​ന്ന്‌ താ​ഴേ​ക്ക്‌ പ​തി​ക്കു​ന്ന​ത്‌ കാ​ണേ​ണ്ട​തു​ത​ന്നെ. പ​ശ്ചി​മ​ഘ​ട്ട മ​ല​നി​ര​ക​ളി​ൽ നി​ന്ന്​ ഒ​ഴു​കി​യെ​ത്തു​ന്ന ഈ ​തോ​ട് പ​രി​സ്ഥി​തി​ക്ക​നു​യോ​ജ്യ​മാ​യ വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി വ​ള​രേ​ണ്ട​തു​ണ്ട്. ഇ​രു​വ​ശ​ത്തും കാ​ട്ടു​വ​ള്ളി​ച്ചെ​ടി​ക​ൾ ത​ളി​ർ​ത്തു നി​ൽ​ക്കു​ന്ന കാ​ഴ്ച​യും കെ​ങ്കേ​മം. വ​ട​ശ്ശേ​രി​ക്ക​ര ഫോ​റ​സ്റ്റ് റേ​ഞ്ചി​ന്റെ പ​രി​ധി​യി​ൽ ത​ണ്ണി​ത്തോ​ട് ഫോ​റ​സ്റ്റ് ഓ​ഫീ​സ്‌ പ​രി​ധി​യാ​ണി​വി​ടം. ചി​റ്റാ​റി​ൽ​നി​ന്നും മ​ൺ​പി​ലാ​വി​ലേ​ക്ക് നീ​ലി​പി​ലാ​വ് വ​ഴി അ​ഞ്ചു​കി​ലോ​മീ​റ്റ​ർ ദൂ​ര​വും വ​യ്യാ​റ്റു​പു​ഴ​യി​ൽ നി​ന്നും 11 കി​ലോ​മീ​റ്റ​റു​മാ​ണു​ള്ള​ത്. മ​ൺ​പി​ലാ​വി​ൽ നി​ന്നും ഒ​ന്ന​ര കി​ലോ​മീ​റ്റ​ർ ഈ​റ്റ​ക്കാ​ടി​നു ന​ടു​വി​ലെ ഒ​റ്റ​യ​ടി​പ്പാ​ത​യി​ലൂ​ടെ ന​ട​ന്ന് വേ​ണം വി​ന്ത​ന​രു​വി​യി​ൽ എ​ത്താ​ൻ. ഇ​വി​ടേ​ക്കു​ള്ള യാ​ത്ര​യാ​ണ്​ ക​ഠി​നം. വ​ന്യ​മൃ​ഗ​ങ്ങ​ൾ വി​ഹ​രി​ക്കു​ന്ന കാ​ടി​നു​ള്ളി​ൽ ചെ​ങ്കു​ത്താ​യ ക​യ​റ്റി​റ​ക്ക​ങ്ങ​ൾ സാ​ഹ​സി​ക സ​ഞ്ചാ​രി​ക​ൾ​ക്ക് ഏ​റെ​യി​ഷ്ടം.

വി​ന്ത​ന​രു​വി​യി​ൽ നി​ന്നും ഒ​ഴു​കി എ​ത്തു​ന്ന വെ​ള്ളം നൂ​റ​ടി ഉ​യ​ര​ത്തി​ൽ​നി​ന്നും കൊ​ച്ച​രു​വി​യി​ലേ​ക്കാ​ണ് ആ​ദ്യം പ​തി​ക്കു​ന്ന​ത്. അ​ര കി​ലോ​മീ​റ്റ​ർ മാ​റി വ​നം​വ​കു​പ്പ് പ​ണി​ത ചെ​ക്ക് ഡാ​മി​ലേ​ക്ക്​ ഒ​ഴു​കി എ​ത്തു​മ്പോ​ൾ ഒ​രാ​ൾ പൊ​ക്ക​ത്തി​ൽ വെ​ള്ളം. ഇ​വി​ടെ നി​ന്നൊ​ഴു​കി വ​രു​ന്ന വെ​ള്ളം അ​ര കി​ലോ​മീ​റ്റ​റ​ക​ലെ 200 അ​ടി താ​ഴ്ച​യി​ലേ​ക്ക് മ​ൺ​പി​ലാ​വ് അ​രു​വി​യി​ലേ​ക്ക്‌ പ​തി​ക്കു​ന്നു. പി​ന്നീ​ട് താ​ഴേ​ക്ക് ഒ​ഴു​കി 80 അ​ടി താ​ഴ്ച​യി​ലേ​ക്ക് ആ​റാ​ട്ടു​കു​ടു​ക്ക അ​രു​വി​യി​ലും പ​തി​ക്കും. അ​രു​വി​ക​ളി​ൽ നി​ന്നും സം​ഗ​മി​ച്ചെ​ത്തു​ന്ന വെ​ള്ളം കൊ​ച്ചാ​റി​ലും ക​ക്കാ​ട്ടാ​റി​ലും ചേ​ർ​ന്ന് പ​മ്പ​യാ​റി​ൽ സം​ഗ​മി​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക

0
ന്യൂഡൽഹി: ഇന്ന് നടക്കുന്ന രാജ്യസഭാ വോട്ടെടുപ്പിൽ ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിന്റെ ആശങ്ക....

നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു ; സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ കൂടി ആശുപത്രി...

0
കോഴിക്കോട്: നിപ ബാധിച്ചയാളുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സമ്പർക്കപ്പട്ടികയിലുണ്ടായിരുന്ന അ‌ഞ്ച് പേർ...

ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും മനപ്പൂർവ്വം ചെയ്തതല്ലെന്ന് ട്രംപ്

0
വാഷിങ്ടൺ: ഫെബ്രുവരിയിൽ ഇറാനിലെ പെൺകുട്ടികളുടെ സ്കൂളിന് നേരെയുണ്ടായ മിസൈൽ ആക്രമണം ആരും...

മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണം ; പാലക്കാട് നഗരത്തിൽ ഫ്ലെക്സ് ബോർഡ്

0
പാലക്കാട്: കോൺഗ്രസ് നേതാവും മൂവാറ്റുപുഴ എംഎൽഎയുമായ മാത്യു കുഴൽനാടനെ കെപിസിസി പ്രസിഡന്റാക്കണമെന്ന്...