വെള്ളം കോരാൻ ചെന്നപ്പോൾ കിണറ്റിൽ മനുഷ്യന്റെ കാൽ ; 3 ദിവസം മുമ്പ് കാണാതായ 49കാരന്റെ മൃതദേഹം ബന്ധുവീട്ടിലെ കിണറ്റിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം: മൂന്ന് ദിവസം മുമ്പ് കാണാതായ 49കാരന്റെ മൃതദേഹം സമീപത്തെ ബന്ധുവീട്ടിലെ കിണറ്റിൽ നിന്നും കണ്ടെത്തി. ഇളമാട് ആക്കാപൊയ്ക വിജയവിലാസത്തിൽ വിജയന്റെ (ഉണ്ണി – 49) മൃതദേഹമാണ് കണ്ടെത്തിയത്. ഇയാളെ 17ന് രാത്രി മുതൽ കാണാനില്ലായിരുന്നു. കർണാടകയിൽ ജോലി ചെയ്തിരുന്ന വിജയൻ അഞ്ച് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. അവിവാഹിതനായ വിജയൻ ഒറ്റയ്ക്കായിരുന്നു താമസം. സമീപത്തെ ബന്ധുവീട്ടിൽ നിന്നാണ് ഭക്ഷണം കഴിച്ചിരുന്നത്. കാണാതായ ദിവസം രാത്രി ഭക്ഷണം കഴിച്ചു മടങ്ങിയ ശേഷം ഇയാളെ കാണാതാവുകയായിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ വീട്ടുകാർ വെള്ളം കോരാൻ ചെന്നപ്പോൾ കിണറ്റിൽ ഒരാളുടെ കാൽ ഉയർന്നു നിൽക്കുന്നത് കണ്ടു. തുടർന്ന് വിവരം ചടയമംഗലം പോലീസിൽ അറിയിക്കുകയായിരുന്നു. കൊട്ടാരക്കര അഗ്നിരക്ഷാ സേന എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. തലയിൽ ആഴത്തിലുള്ള മുറിവേറ്റിരുന്നു. ആൾമറ കുറവുള്ള കിണറ്റിൽ അബദ്ധത്തിൽ വീണപ്പോൾ തല ഇടിച്ചതാകാം മരണ കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നി​ഗമനം. ചടയമം​ഗലം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പ് ; മുഖ്യ സൂത്രധാരൻ അടക്കം മൂന്ന് പേർ...

0
ഡൽഹി: രാജ്യത്തെ ഞെട്ടിച്ച വിപിവിവി നിക്ഷേപ തട്ടിപ്പിൽ മൂന്ന് പേരെ അറസ്റ്റ്...

നാല് മാസമായി ലോഡ്ജില്‍ വാടകയ്ക്ക് താമസിക്കുന്ന യുവാവ് ശുചിമുറിയില്‍ മരിച്ച നിലയിൽ

0
കോഴിക്കോട്: ലോഡ്ജ് മുറിയിലെ ശുചിമുറിയില്‍ യുവാവ് മരിച്ച നിലയിൽ. കുറ്റ്യാടി മരുതോങ്കര...

ഓണപ്പൂക്കളത്തിന്‍റെ ചിത്രം പങ്കുവെച്ച് മതസ്പർദ്ധ ഉണ്ടാക്കുന്ന വിധത്തിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ; പോലീസ്...

0
തൊടുപുഴ: മതസ്പർദ്ധ ഉണ്ടാക്കുന്ന വിധം സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന്...

സഹോദരങ്ങളുടെ പേരില്‍ അന്‍പതോളം കേസുകള്‍ ; ഇത്തവണ അറസ്റ്റിലായത് കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ

0
കോഴിക്കോട്: നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളായ സഹോദരങ്ങളെ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെ...