കാമുകിക്കൊപ്പം ജീവിക്കാൻ രണ്ടു വയസുകാരനായ മകനെ കൊന്ന് പുഴയിൽ തള്ളിയ അച്ഛൻ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

മുംബൈ: രണ്ടു വയസുകാരനായ മകനെ കൊന്ന് പുഴയിൽ തള്ളിയ അച്ഛൻ മുംബൈയിൽ പിടിയിലായി. ഇന്നലെയാണ് മാഹിമിൽ മൃതദേഹം കണ്ടെത്തിയത്. മണിക്കൂറുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടുകയായിരുന്നു. 30 കാരനായ റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി ആണ് കേസിൽ അറിസ്റ്റിലായത്. കാമുകിക്കൊപ്പം കഴിയാനാണ് മകനെ കൊന്നതെന്ന് പ്രതി പോലീസിനോട് വെളിപ്പെടുത്തി. ഒരുമിച്ച് കഴിയാൻ ഭാര്യയെയും കുട്ടിയെയും കൊല്ലണണെന്ന് കാമുകി ആവശ്യപ്പെട്ടെന്നും പ്രതി മൊഴി നൽകിയിട്ടുണ്ട്.

റഹ്മത്ത് അലി ഷൗക്കത്ത് അലി അൻസാരി ഭാര്യ തഹീറ ബാനോക്കും രണ്ട് വയസ്സുള്ള മകൻ മുഹമ്മദ് അസദ് എന്നിവർക്കൊപ്പമാണ് ധാരാവിയിലെ ഹയാത്ത് കോമ്പൗണ്ടിനടുത്ത് താമസിച്ചുവന്നിരുന്നത്. അതിനിടയിലാണ് ഇയാൾക്ക് മറ്റൊരു ബന്ധം ഉണ്ടായത്. ഭാര്യയും മകനും ജീവിതത്തിൽ ഇല്ലെങ്കിൽ മാത്രമേ വിവാഹം കഴിക്കൂ എന്ന് പെൺ സുഹൃത്ത് പറഞ്ഞതിനെ തുടർന്നാണ് കൊലപാതകം ചെയ്തതെന്നാണ് പ്രതി കുറ്റസമ്മതം നടത്തിയത്. ഇക്കാര്യം പോലീസ് തന്നെയാണ് വ്യക്തമാക്കിയത്. മകൻ അസദിന് ചോക്ലേറ്റ് വാങ്ങി നൽകാം എന്ന് പറഞ്ഞാണ് അൻസാരി കൂട്ടുകൊണ്ടുപോയത്. എന്നാൽ ആളൊഴിഞ്ഞ സ്ഥലത്ത് വച്ച് മകനെ ശ്വാസം മുട്ടിച്ച് കൊന്നു. അതിന് ശേഷമാണ് മകന്‍റെ ശരീരം പുഴയിലേക്ക് എറിഞ്ഞത്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നാണ് പോലീസ് പറയുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുട്ടിയുടെ വാശിക്ക് മുന്നിൽ മുട്ടുകുത്തി അധികൃതർ; സീറ്റ് ബെൽറ്റ് ധരിക്കാൻ വിസമ്മതിച്ചതിനെ തുടർന്ന് വിമാനം...

0
വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയില്‍ നിന്ന് ടൊറന്റോയിലേക്ക് പോകുകയായിരുന്ന പോര്‍ട്ടര്‍ എയര്‍ലൈന്‍സ്...

എൻഡോസൾഫാൻ ദുരിതബാധിതർക്ക് കൈത്താങ്ങായി ‘സ്‌നേഹസാന്ത്വനം’ പദ്ധതി; 14.40 കോടി രൂപ അനുവദിച്ച് സർക്കാർ

0
തിരുവനന്തപുരം : എൻഡോസൾഫാൻ ദുരിത ബാധിതർക്ക് നൽകിയ വാക്ക് പാലിച്ച് സംസ്ഥാന...

രാജ്യത്തെ തൊഴിലില്ലായ്മ രൂക്ഷമെന്ന് രാഹുൽ ഗാന്ധി; ആയിരത്തിൽ 12 പേർക്ക് മാത്രമാണ് സ്ഥിരം ജോലിയുള്ളതെന്ന്...

0
പ്രയാഗ്‌രാജ്: രാജ്യത്തെ തൊഴിലില്ലായ്മയിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ...

അർജുൻ ആയങ്കിയുടെ കാര്യത്തിൽ കടുത്ത നിലപാടുമായി സിപിഐഎം; പാർട്ടിയുമായി ബന്ധമില്ലെന്ന് ആവർത്തിച്ച് എം.വി. ഗോവിന്ദൻ

0
കണ്ണൂര്‍: ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അര്‍ജുന്‍ ആയങ്കിക്ക് സിപിഐഎമ്മുമായി...