കണ്ണൂര്‍ : മന്‍സൂര്‍ വധകേസിലെ പ്രതിയുടെ ആത്മഹത്യയില്‍ പോലീസ് വിശദമായ അന്വേഷണം നടത്തും. ആത്മഹത്യയില്‍ നിഗൂഢതയുണ്ടെന്നും തെളിവു നശിപ്പിക്കുന്നതിന്റെ ഭാഗമായി കൊന്ന് കെട്ടിത്തൂക്കിയതാണെന്നും യുഡിഎഫ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പോലീസിന് സംശയമുണ്ടായതിനാലാണ് വിശദമായി പരിശോധിക്കുന്നത്. അന്വേഷണ സംഘം വളയത്തെത്തി തെളിവെടുപ്പ് നടത്തും. രതീഷിന്റെ ആന്തരിക അവയവങ്ങള്‍ക്ക് ക്ഷതമേറ്റിട്ടുണ്ടെന്ന് പോസ്റ്റുമോർട്ടം റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.