തിരുവനന്തപുരത്തെ കൊവിഡ് വാക്സിന്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വാക്സിനുകള്‍ക്ക് ക്ഷാമം രൂക്ഷമാകുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്താണ് കൊവിഡ് വാക്സിന് കടുത്ത ക്ഷാമം അനുഭവപ്പെടുന്നത്. ഇവിടെ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. തിരുവനന്തപുരത്തെ കൊവിഡ് വാക്സിന്റെ  റീജിയണല്‍ സ്റ്റോറില്‍ സ്റ്റോക്ക് പൂര്‍ണമായും തീര്‍ന്നു. ഇരുപതിനായിരം ഡോസ് വാക്സീനില്‍ താഴെ മാത്രമാണ് ജില്ലയില്‍ നിലവില്‍ ലഭ്യമായിട്ടുള്ളത്. 45 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി മാസ് വാക്സിനേഷന്‍ ക്യാമ്പുകള്‍ നടന്നു വരുന്നുണ്ട്. സ്റ്റോക്ക് തീര്‍ന്നതോടെ ഇത്തരം ക്യാമ്പുകള്‍ മുടങ്ങിയേക്കുമെന്നാണ് ആശങ്ക.

മറ്റ് പ​ല ജി​ല്ല​കളി​ലും വാ​ക്​​സി​ന്‍ ക്ഷാ​മം നേരിടുന്നുണ്ട്. വാ​ര്‍​ഡ്​ ത​ല​ത്തി​ല്‍ ക്യാ​മ്പുകളൊ​രു​ക്കി ​കോ​വി​ഡ്​ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പി​ന്​ ആ​ലോ​ച​ന​ക​ള്‍ സ​ജീ​വ​മാ​യി​രി​ക്കെയാണ് സം​സ്ഥാ​​ന​ത്ത് ഇത്തരമൊരു സ്ഥിതി വിശേഷം ഉണ്ടായിരിക്കുന്നത്. പു​തി​യ സ്​​റ്റോ​ക്ക്​ എ​ത്താ​ത്ത​തും നി​ല​വി​ലേ​ത്​ ക​ഴി​ഞ്ഞ​തു​മാ​ണ്​ കാ​ര​ണം. എ​ത്ര​യും പെ​ട്ടെ​ന്ന് കൂ​ടു​ത​ല്‍ വാ​ക്‌​സി​നെ​ത്തി​ക്കാ​ന്‍ കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ‘ക്ര​ഷി​ങ് ദി ​ക​ര്‍വ്’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ക്യാ​മ്പു​ക​ള്‍ വ്യാ​പ​ക​മാ​ക്കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളെ ഉ​ള്‍പ്പെ​ടെ പങ്കാ​ളി​ക​ളാ​ക്കി 45 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള പ​ര​മാ​വ​ധി ആ​ളു​ക​ള്‍ക്ക് ഒ​രു​മാ​സ​ത്തി​ന​കം കോ​വി​ഡ് വാ​ക്സി​ന്റെ  ഒരു ഡോ​സെ​ങ്കി​ലും ന​ല്‍കാ​നാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് ശ്ര​മി​ക്കു​ന്ന​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ട്രെയിൻ തട്ടി ; 58കാരിക്ക് ദാരുണാന്ത്യം

0
തൃപ്പൂണിത്തുറ: റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി 58കാരി മരിച്ചു. ജോലി...

കെഎസ്ആർടിസി കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി ; പുതിയ ടെൻഡർ ക്ഷണിക്കും

0
തിരുവനന്തപുരം: കൊറിയർ സർവീസ് താൽക്കാലികമായി നിർത്തി കെഎസ്ആർടിസി. സേവനം മതിയാക്കാൻ സ്വകാര്യ ഏജൻസിക്ക്...

ടി ഐ മധുസൂദനന്‍റെ പങ്ക് വിശദമായി അന്വേഷിക്കണം ; ആഭ്യന്തര മന്ത്രിക്ക് കത്തുമായി പയ്യന്നൂരിൽ...

0
കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയായ ടി പുരുഷോത്തമന്‍റെ ഷെഡ് കത്തിച്ച...

വയനാട്ടിൽ മഴ ശക്തം ; മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ സ്കൂളുകൾക്ക് ഇന്ന് അവധി...

0
മാനന്തവാടി: വയനാട്ടിൽ മഴ ശക്തമാകുന്ന സാഹചര്യത്തിൽ മേപ്പാടി പഞ്ചായത്തിലെ 5 വാർഡുകളിലെ...