അടൂരിൽ പ്ലസ് ടൂ വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അടൂരിൽ പ്ലസ് ടൂ വിദ്യാർത്ഥിനിയെ 9 പേർ പീഡിപ്പിച്ച കേസിൽ മന്ത്രവാദി അറസ്റ്റിൽ. ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പെൺകുട്ടിയെ ചൂഷണത്തിനിരയാക്കിയ തങ്ങൾ എന്നു വിളിക്കുന്ന ആദിക്കാട്ടുകുളങ്ങര സ്വദേശി ബദർ സമൻ (62) ആണ് നൂറനാട് പോലീസിന്റെ പിടിയിലായിരിക്കുന്നത്. 9 പ്രതികളുള്ള കേസിൽ നാല് പേർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. പഠനത്തിൽ ശ്രദ്ധയില്ല എന്ന് പറഞ്ഞ് മാതാപിതാക്കളാണ് പെൺകുട്ടിയെ ഇയാളുടെ അടുത്ത് എത്തിച്ചത്. അടൂർ പൊലീസ് എടുത്ത കേസ് നൂറനാട് പോലീസിന് കൈമാറുകയായിരുന്നു. സിഡബ്ല്യുസി നടത്തിയ കൗൺസിലിംഗിലാണ് ലൈംഗിക ചൂഷണത്തിന് ഇരയായ വിവരം കുട്ടി തുറന്നുപറഞ്ഞത്. ആറ് വര്‍ഷക്കാലം നേരിട്ട പീഡനങ്ങളെക്കുറിച്ചാണ് പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

ആദ്യം കുട്ടിയെ ചൂഷണത്തിന് ഇരയാക്കിയത് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്ന മന്ത്രവാദിയാണ്. ആലപ്പുഴ ജില്ലയിലെ നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. പെണ്‍കുട്ടി പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്നെന്ന് പറഞ്ഞ് മാതാപിതാക്കള്‍ തന്നെയാണ് മന്ത്രവാദിയുടെ അടുക്കല്‍ കൊണ്ടുപോയത്. ഇയാള്‍ മോശം ഉദ്ദേശത്തോടെ പെണ്‍കുട്ടിയുടെ ശരീരത്ത് സ്പര്‍ശിച്ചെന്നാണ് കുട്ടിയുടെ മൊഴി. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. വിശദമായ അന്വേഷണത്തിനൊടുവിലാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ന് തന്നെ ഇയാളെ കോടതിയില്‍ ഹാജാരാക്കും. കഴിഞ്ഞ ദിവസം കേസിലെ 4 പേര്‍ അറസ്റ്റിലായിരുന്നു. 9 പേര്‍ ഉള്‍പ്പെട്ട കേസില്‍ ഇതോടെ 5 പേരാണ് പിടിയിലായിരിക്കുന്നത്. ഇനി നാല് പേര്‍ കൂടിയുണ്ട്. ഇവരില്‍ 2 പേര്‍ വിദേശത്താണുള്ളത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...