നാന്‍സി റാണി സിനിമയുടെ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : നാന്‍സി റാണി എന്ന സിനിമയുടെ സംവിധായകന്‍ മനു ജെയിംസ് അന്തരിച്ചു. 31 വയസായിരുന്നു. നാന്‍സി റാണി സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളായ ജോണ്‍ ഡബ്ല്യൂ വര്‍ഗീസാണ് മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. കന്നി സിനിമ റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് സംവിധായകന്റെ അപ്രതീക്ഷിത വിയോഗം. അഹാന കൃഷ്ണയാണ് നാന്‍സി റാണി സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഒത്തിരി സിനിമ മോഹങ്ങളും പേറി മനു നടന്നു കയറിയത് ഒരു സംവിധായകന്റെ യഥാര്‍ഥ വേഷത്തിലായിരുന്നു.

നിരവധി മലയാള സിനിമ നടന്മാരെ അണിനിരത്തി പൂര്‍ത്തിയായ നാന്‍സി റാണി എന്ന തന്റെ കന്നി സിനിമ വെളിച്ചം കാണാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നിര്‍ത്തിയാണ് മനു മരണത്തിന്റെ കരങ്ങളില്‍ അമര്‍ന്നു പോയത്. ഇത് ഞങ്ങള്‍ക്ക് തീരാ നഷ്ടമാണ്. സ്വപ്നങ്ങള്‍ ബാക്കിയാക്കി മനു നടന്നു മറയുമ്പോള്‍ നിങ്ങള്‍ ചെയ്തു പൂര്‍ത്തിയാക്കിയ നിങ്ങളുടെ സ്വപ്നം നാന്‍സി റാണി എന്ന പ്രഥമ ചിത്രം ജന ഹൃദയങ്ങള്‍ കിഴടക്കും. ആ ഒരൊറ്റ ചിത്രം മലയാള കരയില്‍ നിങ്ങള്‍ക്ക് അമര്‍ത്യത നേടിത്തരും. തീര്‍ച്ച. അടുത്ത നിമിഷം എന്തു എന്ന് ഉറപ്പില്ലാത്ത മനുഷ്യ ജീവിതത്തിനു മുന്‍പില്‍ നമ്ര ശിരസ്കനായി ഒരു പിടി ബാഷ്പാഞ്ജലി.- ജോണ്‍ ഡബ്ല്യൂ വര്‍ഗീസ് കുറിച്ചു.

കോട്ടയം കുറവിലങ്ങാട് സ്വദേശിയാണ് മനും. നാളെ ഫെബ്രുവരി 26ന് കുറവിലങ്ങാട് മേജര്‍ ആര്‍ക്കി എപ്പിസ്ക്കോപ്പല്‍ മര്‍ത്ത്മറിയം ആര്‍ച്ച്‌ഡീക്കന്‍ തീര്‍ഥാടന പളള്ളിയില്‍ മനുവിന്റെ മൃതദേഹം സംസ്കരിക്കും. നയനയാണ് ഭാര്യ. രണ്ട് വര്‍ഷം മുമ്പ് മനു സംവിധായകനായ നാന്‍സി റാണിയുടെ ചിത്രം പ്രഖ്യാപിക്കുന്നത്. അടുത്തിടെ ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അന്തിമഘട്ടത്തിലെത്തിയിരുന്നു. ‘എന്‍റെ കൊച്ചുകൗതുകം’എന്ന സിനിമയില്‍ മനു ജെയിംസ് ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. റോബിന്‍ ഹുഡ് എന്നൊരു ഇംഗ്ലീഷ് ഫിലിമും ഒരു ചില്‍ഡ്രന്‍സ് ഫിലിമും സ്വന്തമായി സംവിധാനം ചെയ്തതിനുശേഷമാണ് മനു ജെയിംസ് ‘നാന്‍സിറാണി’ എന്ന സിനിമ ഒരുക്കിയത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ റെയിൽവേ; ഓണക്കാലത്ത് ട്രെയിനുകളിലും സ്റ്റേഷനുകളിലും കനത്ത സുരക്ഷ

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണാഘോഷവുമായി ബന്ധപ്പെട്ട് ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി...

തലസ്ഥാനത്ത് ഷിഗെല്ല ഭീതി വീണ്ടും; മൂന്ന് വയസുകാരിയായ കുട്ടിക്ക് രോഗബാധ സ്ഥിരീകരിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്നുവയസുകാരിക്ക് ആണ്...

ദുബായിലേക്ക് ഹവാല മാർഗം പണം കൈമാറി; വീണ വിജയനെതിരെ ഗുരുതര ആരോപണങ്ങളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്

0
കൊച്ചി: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണ ടിക്കെതിരെ അതീവ ഗുരുതരമായ കണ്ടെത്തെലുകൾ നടത്തിയതായി...