പത്തനംതിട്ട – തിരുനെല്ലി സൂപ്പര്‍ ഡീലക്സ് സര്‍വീസ് ഫ്‌ലാഗ് ഓഫ് ചെയ്തു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ നിന്നും തിരുനെല്ലി ക്ഷേത്രം വരെ സര്‍വീസ് പുനരാരംഭിച്ച കെഎസ്ആര്‍ടിസി സൂപ്പര്‍ ഡീലക്സ് ബസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു.  പത്തനംതിട്ട കെഎസ്ആര്‍ടിസി ഡിപ്പോയില്‍  നടന്ന ചടങ്ങില്‍ പത്തനംതിട്ട ക്ലസ്റ്റര്‍ ഓഫീസര്‍ തോമസ് മാത്യു, ട്രേഡ് യൂണിയന്‍ പ്രതിനിധികളായ ഗിരീഷ് കുമാര്‍, എം. മനോജ്, പി. പ്രദീപ്, ഇന്‍സ്‌പെക്ടര്‍മാരായ എ. ബിനോജ്, സി. രാജേഷ്, സ്‌റ്റേഷന്‍ മാസ്റ്റര്‍മാരായ ആര്‍. ഗിരീഷ് കുമാര്‍, പ്രേംലാല്‍, ഡിപ്പോയിലെ മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ജനങ്ങളുടെ നിരന്തരമായ ആവശ്യപ്രകാരം ആരോഗ്യ മന്ത്രി വീണാ ജോര്‍ജിന്റെ ഇടപെടലിനെ തുടര്‍ന്നാണ് ചീഫ് ഓഫീസില്‍ നിന്നും സര്‍വീസ് പുനരാരംഭിക്കാന്‍ നടപടി എടുത്തത്.  റാന്നി, എരുമേലി, കാഞ്ഞിരപ്പള്ളി, ഈരാറ്റുപേട്ട, പാല, രാമപുരം, കൂത്താട്ടുകുളം, തൃശൂര്‍, കോഴിക്കോട്, മാനന്തവാടി വഴി തിരുനെല്ലി ക്ഷേത്രം വരെയാണ് സര്‍വീസ് നടത്തുന്നത്.  പത്തനംതിട്ടയില്‍ നിന്നും വൈകുന്നേരം അഞ്ചിന് പുറപ്പെട്ട് പിറ്റേ ദിവസം രാവിലെ ഏഴിന് തിരുനെല്ലിയിലും തിരിച്ച് വൈകുന്നേരം 6.15 ന് പുറപ്പെട്ട് രാവിലെ മൂന്നിന് തിരിച്ച് പത്തനംതിട്ടയിലും എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശ്വേത വേണ്ട, തെരഞ്ഞെടുപ്പ് വേണം ! ‘അമ്മ’ പെൺമക്കൾ ഗ്രൂപ്പിൽ വാട്സാപ്പ് പോൾ നടത്തി...

0
കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ ആഭ്യന്തര തർക്കങ്ങളും പടയൊരുക്കവും പുതിയ തലത്തിലേക്ക്. പ്രസിഡന്റ്...

രക്ഷാപ്രവർത്തന അട്ടിമറി : കേസിൽ അജിത് കുമാറിന് കുരുക്കായി ഉദ്യോഗസ്ഥരുടെ മൊഴികള്‍

0
തിരുവനന്തപുരം : മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തല്ലിച്ച...

കോന്നിയില്‍ മദ്യപരുടെ വിളയാട്ടം : നടപടി സ്വീകരിക്കാതെ കോന്നി പോലീസ്

0
കോന്നി : കോന്നി നഗരത്തില്‍ മദ്യപാനികള്‍ തമ്മില്‍ സംഘര്‍ഷവും വാക്കേറ്റവും പതിവായിട്ടും നടപടി...

ചാക്കിൽ പണം കടത്തിയെന്ന ആരോപണം : മുൻ ജില്ലാ ഓഫീസ് ജീവനക്കാരനെതിരേ പരാതി നൽകി...

0
തൃശ്ശൂർ : ബി.ജെ.പി. ജില്ലാ ഓഫീസിലേക്ക് 17 ചാക്കുകളിലായി 25 കോടിയോളം...