റാന്നി : കരികുളം ഗവ.എൽ.പി സ്കൂളിന്റെ 83-ാമത് വാർഷികം നാട്ടിലെ ഉത്സവമായി മാറി. കരികുളം വാർഡിലെ 12 കുടുംബശ്രീ യൂണിറ്റുകളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുകാരുടേയും സഹകരണത്തോടെയാണ് വാർഷികോത്സവത്തിന് കൊടിയേറിയത്. അഡ്വ.പ്രമോദ് നാരായൺ എം.എല്‍.എ ഉദ്ഘാടന കർമ്മം നിർവഹിച്ചു. കുട്ടികളും അധ്യാപകരും തയ്യാറാക്കിയ കൈയെഴുത്ത് മാസിക ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകൻ ടി.ജെ ബാബുരാജ് പ്രകാശനം ചെയ്തു.
നവീകരിച്ച കുടിവെള്ള സംഭരണിയുടെ ഉദ്ഘാടനം വാർഡ് അംഗം അജിത്ത് ഏണസ്റ്റ് നിർവ്വഹിച്ചു. പിടിഎ പ്രസിഡന്റ് ആന്റണി ജോസഫ് അധ്യക്ഷത വഹിച്ചു. പ്രഥമധ്യാപിക ബി.ലളിതാംബിക, എസ്.അനീഷ്, ഷീബ തോമസ്, കുമാരി സന്ധ്യ സന്തോഷ്, കുടുംബശ്രീ ചെയർപേഴ്സൺ നിഷ രാജീവ്, കോമളം ചന്ദ്രൻ, ശ്രീലത ബാലചന്ദ്രൻ, റജി സക്കറിയ, കോശി പി ചാക്കോ,എ.സി കുര്യൻ, ബിജു പുന്നമൂട്ടില്‍, രാജു വാഴയിൽ എന്നിവര്‍ പ്രസംഗിച്ചു.