പാലമേൽ പഞ്ചായത്തിലെ പലയിടങ്ങലും സാമൂഹ്യ വിരുദ്ധർ കയ്യടക്കുന്നു; വൻ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട്: മയക്കുമരുന്ന് അനാശാസ്യ മാഫിയ സംഘങ്ങൾക്കെതിരെ ബഹുജന പ്രതിഷേധവുമായി നാട്ടുകാർ പ്രതിരോധ മതിൽ തീർത്തു. പാലമേൽ ഗ്രാമ പഞ്ചായത്തിലെ ഉളവുക്കാട് – കുടശ്ശനാട് അണികുന്നം ബണ്ട് റോഡിലും കരിങ്ങാലിച്ചാൽ പുഞ്ചയുടെ കരകളിലും വർധിച്ചു വരുന്ന സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ തടയണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. പ്രതിഷേധത്തിന്റെ ആദ്യപടിയായിട്ടാണ് മതിൽ തീർത്തത്. രാഷ്ട്രീയ, സാമൂഹ്യ-സാംസ്കാരിക രംഗത്തുള്ളവർ കുടുംബശ്രീ, പ്രദേശവാസികൾ, അർച്ചന കോളജ് വിദ്യാർഥികൾ എന്നിവരെ അണിച്ചേർത്ത് കരിങ്ങാലിച്ചാൽ ബണ്ട് റോഡിലൽ പ്രതിരോധ മതിൽ തീർത്തത്.

പഞ്ചായത്ത് പ്രസിഡൻറ് ബി വിനോദ് പ്രതിരോധ മതിൽ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം ജസ്റ്റിൻ ജേക്കബ് അധ്യക്ഷത വഹിച്ചു. ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ, ശശികുമാർ ,കുടശ്ശനാട് മുരളി, ജയപുത്രൻ, രാഘവൻ നായർ തുടങ്ങിയവർ സംസാരിച്ചു. ബി.വിനോദ് സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു. വരും ദിവസങ്ങളിൽ ഇവിടം കേന്ദ്രീകരിച്ചുള്ള നിരീക്ഷണം ശക്തമാക്കാനും വേണ്ടിവന്നാൽ പോലീസ് – എക്സൈസ് നിരീക്ഷണം ഉറപ്പുവരുത്താനും പഞ്ചായത്തിൻ്റെ ഭാഗത്തു നിന്നും ഇടപെടീൽ ഉണ്ടാകുമെന്നും പ്രസിഡൻറ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ

0
തൃശൂർ : തൃശൂർ പുതുക്കാട് പോലീസ് സ്റ്റേഷനിൽ കൂട്ട സസ്പെൻഷൻ. എസ്...

തിരുവല്ല സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു

0
തിരുവല്ല : സബ് കളക്ടറായി പാര്‍വതി ഗോപകുമാര്‍ ചുമതലയേറ്റു. 2024 ബാച്ച്...

പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കാന്‍ ദൗത്യവുമായി ക്ലീന്‍കേരള കമ്പനി

0
പമ്പ : പമ്പയിലെയും സന്നിധാനത്തെയും അജൈവ പാഴ്വസ്തുക്കള്‍ നീക്കം ചെയ്യാന്‍ ക്ലീന്‍...

മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും കേന്ദ്ര ഐ ടി...

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലെ പോസ്റ്റുകള്‍ നീക്കം ചെയ്തതിനെതിരെ മെറ്റക്കും...