കണ്ണൂര്‍ : കേളകം കൊട്ടിയൂര്‍ അമ്പായത്തോട്ടില്‍ മാവോയിസ്റ്റുകള്‍ വീണ്ടും പോസ്റ്ററുകള്‍ പതിച്ചു. ബുധനാഴ്ച പുലര്‍ച്ചെയാണ് ടൗണില്‍ മാവോവാദി പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടത്. സി.പി.ഐ (എം.എല്‍) പശ്ചിമഘട്ട മേഖല സമിതിയുടെ പേരിലുള്ളതാണ് പോസ്റ്ററുകള്‍. എസ്.ഡി.പി.ഐ, പി.എഫ്.ഐ എന്നീ സംഘടനകളുടെ മതതീവ്രവാദ നയങ്ങള്‍ ചെറുക്കുക, സി.എ.എയുടെ പേരില്‍ അവര്‍ നടത്തുന്ന സമരത്തിന്റെ പിന്നാമ്പുറങ്ങള്‍ തിരിച്ചറിയുക എന്നിങ്ങനെയാണ് പോസ്റ്ററുകളില്‍ ഉള്ളത്.
ചൊവ്വാഴ്ച രാത്രി ആറളത്ത് നാലംഗ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതെ സംഘം തന്നെ ആണോ കൊട്ടിയൂര്‍ അമ്പായത്തോടിലും പോസ്റ്റുകള്‍ പതിപ്പിച്ചതെന്നും സംശയമുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.