ബോംബിട്ട് റെയില്‍വേ പാളം തകര്‍ത്തു ; ജാര്‍ഖണ്ഡില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകള്‍

For full experience, Download our mobile application:
Get it on Google Play

റാഞ്ചി: ജാര്‍ഖണ്ഡില്‍ വന്‍ ആക്രമണത്തിന് പദ്ധതിയിട്ട് മാവോയിസ്റ്റുകള്‍. ചക്രധര്‍പൂര്‍ റെയില്‍വേ ഡിവിഷന് കീഴിലുള്ള ലോതാപഹറിന് സമീപം മാവോയിസ്റ്റുകള്‍ സ്‌ഫോടനം നടത്തി. ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തില്‍ ഹൗറ-മുംബൈ റൂട്ടിലുള്ള റെയില്‍വേ പാളത്തില്‍ വലിയ വിള്ളലുണ്ടായി. ലാന്‍ഡ് മൈനുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പാളത്തില്‍ വിള്ളലുണ്ടായതോടെ റെയില്‍വേ സര്‍വീസ് മണിക്കൂറുകളോളം തടസപ്പെട്ടു. ആസാദ് ഹിന്ദ് എക്സ്‌ പ്രസിനെ ലക്ഷ്യമിട്ടുള്ള സ്‌ഫോടനമാണ് ഉണ്ടായതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സംഭവത്തിന് പിന്നാലെ ജില്ലാ പോലീസ്, ആര്‍പിഎഫ്, റെയില്‍വേ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സ്ഥലത്തെത്തി. ഗതാഗതം പുനസ്ഥാപിക്കാനുള്ള നടപടികള്‍ അതിവേഗത്തില്‍ പൂര്‍ത്തിയായതോടെയാണ് റെയില്‍വേ സര്‍വീസ് വീണ്ടും ആരംഭിച്ചത്. സ്‌ഫോടനത്തില്‍ റെയില്‍വേ പാളത്തിന്റെ ഏകദേശം ഒരു മീറ്ററോളം പൂര്‍ണമായും തകര്‍ന്നിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...