ചര്‍ച്ചകള്‍ മതിയാക്കി ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണം : കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ചര്‍ച്ചകള്‍ മതിയാക്കി ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധി. രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വാക്‌സിന്‍ സൗജന്യമായി ലഭ്യമാക്കണമെന്നും ഈ വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകളുടെ ആവശ്യമില്ലെന്നും രാഹുല്‍ ചൂണ്ടിക്കാട്ടി.

കോവിഡ് വാക്‌സിന്റെ വ്യത്യസ്ത രീതിയിലുള്ള വിലനിര്‍ണയം അടക്കം കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയത്തിനെതിരെ രാജ്യമെമ്പാടും പ്രതിഷേധങ്ങള്‍ അലയടിക്കുന്നതിനിടെ ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ രൂക്ഷ വിമര്‍ശനം. ഹിന്ദിയില്‍ മൂന്ന് വരികള്‍ മാത്രമാണ് ട്വീറ്റിലുണ്ടായിരുന്നത്. ‘ഒരു പാട് ചര്‍ച്ച ചെയ്തു കഴിഞ്ഞു. ജനങ്ങള്‍ക്ക് സൗജന്യമായി വാക്‌സിന്‍ നല്‍കണം-  അത്ര തന്നെ. ഇന്ത്യയെ ബി.ജെ.പി. പദ്ധതിയുടെ ബലിയാടാക്കുന്നത് നിര്‍ത്തിക്കോളൂ.’ രാഹുല്‍ മുന്നറിയിപ്പ് നല്‍കി .

കേന്ദ്രസര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ ആശുപത്രികള്‍ക്കും മൂന്ന് തരത്തില്‍ വില നിശ്ചയിച്ചു കൊണ്ടാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ വാക്‌സിന്‍ നയം പ്രഖ്യാപിച്ചത്. മേയ് ഒന്ന് മുതല്‍ പതിനെട്ട് വയസിന് മുകളിലുള്ള എല്ലാ പൗരന്മാക്കും വാക്‌സിന്‍ വിതരണം ആരംഭിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. കേരളം ഉള്‍പ്പെടെയുള്ള പല സംസ്ഥാനങ്ങളും ജനങ്ങള്‍ക്കുള്ള വാക്‌സിന്‍ വിതരണം സൗജന്യമായി തുടരുമെന്ന് അറിയിച്ചിട്ടുണ്ട്. അതെ സമയം ഡല്‍ഹിയില്‍ രോഗികളുടെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. അമേരിക്കയില്‍ നിന്നും 318 ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റുകള്‍ അടിയന്തിരമായി ഡല്‍ഹിയില്‍ എത്തിച്ചിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...