മുംബൈ: മാവോയിസ്റ്റ് ഭീകര പദ്ധതികള്‍ക്ക് തടയിട്ട് സുരക്ഷാ സേന. മഹാരാഷ്ട്രയില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് ഭീകര താവളം സുരക്ഷാ സേന തകര്‍ത്തു. ദരേക്‌സാ ഘട്ടിലെ ജെന്‍ദുര്‍സാരിയ മലനിരയ്ക്ക് സമീപം രഹസ്യമായി ഭീകരര്‍ താമസിക്കുന്നുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.
ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസും ആന്റി നക്‌സല്‍ സ്‌ക്വാഡും സംയുക്തമായാണ് ഭീകരത്താവളം തകര്‍ത്തത്. ഗോനിഡ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒളിത്താവളമാണ് തകര്‍ത്തത്. നിരവധി ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും ഇലക്‌ട്രിക് ഡിറ്റണേറ്ററുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.
ഇന്നലെ നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലായിരുന്നു സുരക്ഷാ സേന മാവോയിസ്റ്റ് ഭീകര താവളം തകര്‍ത്തെറിഞ്ഞത്.ഇവിടെ നിന്നും ലഭിച്ച സ്‌ഫോടക വസ്തുക്കളും മറ്റും പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.