മഹാരാഷ്ട്രയില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് ഭീകര താവളം സുരക്ഷാ സേന തകര്‍ത്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ: മാവോയിസ്റ്റ് ഭീകര പദ്ധതികള്‍ക്ക് തടയിട്ട് സുരക്ഷാ സേന. മഹാരാഷ്ട്രയില്‍ അതീവ രഹസ്യമായി പ്രവര്‍ത്തിച്ചിരുന്ന മാവോയിസ്റ്റ് ഭീകര താവളം സുരക്ഷാ സേന തകര്‍ത്തു. ദരേക്‌സാ ഘട്ടിലെ ജെന്‍ദുര്‍സാരിയ മലനിരയ്ക്ക് സമീപം രഹസ്യമായി ഭീകരര്‍ താമസിക്കുന്നുണ്ടെന്ന് സുരക്ഷാ സേനയ്ക്ക് രഹസ്യ വിവരം ലഭിച്ചിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഒളിത്താവളം കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസും ആന്റി നക്‌സല്‍ സ്‌ക്വാഡും സംയുക്തമായാണ് ഭീകരത്താവളം തകര്‍ത്തത്. ഗോനിഡ ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഒളിത്താവളമാണ് തകര്‍ത്തത്. നിരവധി ആയുധ ശേഖരങ്ങളും സ്‌ഫോടക വസ്തുക്കളും ഇലക്‌ട്രിക് ഡിറ്റണേറ്ററുകളും ഇവിടെ നിന്നും പിടിച്ചെടുത്തിട്ടുണ്ട്.

ഇന്നലെ നടത്തിയ നിര്‍ണ്ണായക നീക്കത്തിനൊടുവിലായിരുന്നു സുരക്ഷാ സേന മാവോയിസ്റ്റ് ഭീകര താവളം തകര്‍ത്തെറിഞ്ഞത്.ഇവിടെ നിന്നും ലഭിച്ച സ്‌ഫോടക വസ്തുക്കളും മറ്റും പരിശോധിച്ച്‌ വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...