ഫ്യൂഡല്‍ ജാതിബോധം സമൂഹത്തില്‍ നിലനില്‍ക്കുന്നതിന്‍റെ അപകട സൂചനയാണ്​ പാലക്കാ​ട്ടെ ദുരഭിമാനക്കൊല : കെ.കെ. ശൈലജ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: കേരളത്തില്‍ ഉയര്‍ന്ന സാക്ഷരതയും സാമൂഹിക പുരോഗതിയുമുണ്ടായിട്ടും ഫ്യൂഡല്‍ ജാതിബോധം സമൂഹത്തില്‍ നിലനില്‍ക്കുന്നതിന്‍റെ അപകട സൂചനയാണ്​ പാലക്കാ​ട്ടെ ദുരഭിമാനക്കൊലയെന്ന്​ ആരോഗ്യമന്ത്രി കെ.കെ. ശൈലജ.

നവോത്ഥാന നായകര്‍ വളര്‍ത്തിയെടുക്കാന്‍ ശ്രമിച്ച മതേതര മാനവികതയും ജാതി വിവേചനത്തിനും അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും എതിരായ പോരാട്ടം സമൂഹ ജീവിതത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. എന്നാല്‍ ഉത്തരേന്ത്യയില്‍ ഇപ്പോഴും നിലനില്‍ക്കുന്ന ഇരുട്ടിന്‍റെ ശക്തികള്‍ കേരളത്തിലും പിടിമുറുക്കാന്‍ ശ്രമിക്കുന്നു. പാലക്കാ​ട്ടെ ദുരഭിമാനക്കൊല അത്തരം ഇരുട്ടിന്‍റെ സൂചനയാണ്​ നല്‍കുന്നതെന്നും മന്ത്രി ഫേസ്​ബുക്കില്‍ കുറിച്ചു.

കുറ്റവാളികള്‍ക്ക്​ തക്കതായ ശിക്ഷ നല്‍കണം. ജാതിക്ക്​ അതീതമായ മനുഷ്യത്വവും സ്​നേഹവും വളര്‍ത്തിയെടുക്കാന്‍ ശ്രമിക്കണം. പെണ്‍കുട്ടികളുടെ അവകാശം നിയമംമൂലം പരിരക്ഷിതമാണ്​. അവര്‍ക്ക്​ ശരിയായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയാണ്​ രക്ഷിതാക്കളുടെ ഉത്തരവാദിത്തം. വേര്‍പിരിക്കുന്നതിനോ, ​​കൊന്നുകളയുന്ന​തിനോ അവകാശമില്ല. ദുരഭിമാനക്കൊലകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇടപെടേണ്ടത്​ ഓരോ പൗരന്‍റെയും ഉത്തരവാദിത്തമായി കാണണമെന്നും പെണ്‍മക്കളുടെ കണ്ണീര്‍ ഇനിയും വീഴാതിരി​ക്ക​േട്ടയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം

0
ബങ്കുര: പശ്ചിമബംഗാളിൽ സിജെപി പ്രവർത്തകന്റെ വീടിന് നേരെ ബിജെപി ആക്രമണം. ബങ്കുരയിലാണ്...

പാകിസ്ഥാന് താലിബാന്റെ കടുത്ത മുന്നറിയിപ്പ്

0
കാബൂൾ: അഫ്ഗാനിസ്ഥാനെതിരായ ഏതൊരു ആക്രമണത്തിനും കടുത്ത മറുപടി നൽകുമെന്ന് അഫ്ഗാൻ...

കുട്ടി സഖാവ് എന്ന അക്കൗണ്ട് മെറ്റ സസ്പെൻഡ് ചെയ്തതിനെ വിമർശിച്ച് പി എ മുഹമ്മദ്...

0
കോഴിക്കോട് : ഇന്‍സ്റ്റഗ്രാമില്‍ വൈറലായ ‘കുട്ടി സഖാവ്’ എന്ന അക്കൗണ്ട് മെറ്റ...

വയനാട് കാണാതായ 29കാരൻ സുധീഷ് എന്ന മുരളിയുടെ മൃതദേഹം കണ്ടെത്തി

0
കൽപ്പറ്റ: വയനാട് വടക്കനാട്ടിൽ കഴിഞ്ഞ ദിവസങ്ങളിൽ ദുരൂഹമായി കാണാതായ 29കാരൻ സുധീഷ്...