ഛത്തീസ്ഗഡ് : വനിതാ മാവോയിസ്റ്റ് നേതാവ് സുരക്ഷാ സേനയ്ക്ക് മുന്നില്‍ കീഴടങ്ങി. ദേബേ സോഡി എന്ന യുവതിയാണ് കീഴടങ്ങിയത്. നിരവധി കേസുകളില്‍ പ്രതിയാണ് ഇവര്‍. ഛത്തീസ്ഗഡിലെ സുക്മ മേഖലയിലായിരുന്നു ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്. തുളസി ഗ്രാമത്തില്‍ വെടിവെയ്പ്പ് നടത്തിയ കേസില്‍ മുഖ്യപ്രതിയാണ് ദേബേ സോഡി. മാല്‍ക്കന്‍ഗിരി പോലീസ് സ്റ്റേഷനില്‍ നിരവധി കേസുകള്‍ ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുതിര്‍ന്ന മാവോയിസ്റ്റ് നേതാക്കളുമായുള്ള അഭിപ്രായ ഭിന്നതകള്‍ മൂലമാണ് ഇവര്‍ കീഴടങ്ങിയതെന്നാണ് വിവരം. ആയുധങ്ങളുമായാണ് ഇവര്‍ പോലീസിന് മുന്നില്‍ കീഴടങ്ങിയതെന്ന് മാല്‍ക്കന്‍ഗിരി പോലീസ് സൂപ്രണ്ട് ഋഷികേശ് ഡി ഖില്ലാരി അറിയിച്ചു.