വയനാട് : വയനാട് പേര്യയില്‍ മാവോയിസ്റ്റ് സംഘം വീണ്ടുമെത്തി. വ്യാഴാഴ്ച രാത്രി ഏഴിന് ശേഷം പേര്യ ചോയിമൂല കോളനയിലാണ് മാവോയിസ്റ്റ് സംഘമെത്തിയത്. കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാനായി കോളനിയിലെ ബിജുവിന്റെ വീട്ടില്‍ മൂന്ന് മണിക്കൂറോളം ചിലവഴിച്ചു. ഇവിടെ നിന്നും അരിയും സാധനങ്ങളുമായാണ് സംഘം മടങ്ങിയത്. ഒരു സ്ത്രീകളും ഒരു പുരുഷനുമാണ് സംഘത്തിലുണ്ടായിരുന്നത്. കോളനിവാസികള്‍ തലപ്പുഴ പോലീസില്‍ വിവരം അറിയിച്ചു.
വയനാട് പേര്യയില്‍ മാവോയിസ്റ്റ് സംഘം വീണ്ടും
RECENT NEWS
Advertisment