തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരന്‍ പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ദന്തേവാട : തലയ്ക്ക് ലക്ഷങ്ങള്‍ വിലയിട്ടിരുന്ന മാവോയിസ്റ്റ് ഭീകരന്‍ പോലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ദന്തേവാടയില്‍ മാവോയിസ്റ്റ് കമാന്‍ഡര്‍ ഹിദ്മ മുചകിയാണ് കൊല്ലപ്പെട്ടത്. പോലീസ് തലയ്ക്ക് അഞ്ച് ലക്ഷം രൂപ വിലയിട്ടിരിക്കുന്നയാളാണ് ഹിദ്മ മുചകി. ഛത്തീസ്ഗഡിലെ ചിക്പല്‍, മര്‍ജും ഗ്രാമങ്ങളോട് ചേര്‍ന്നുളള വനത്തില്‍ വെച്ചാണ് ഇയാള്‍ പൊലീസുമായുളള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.

നിരവധി മാവോയിസ്റ്റ് നടപടികളില്‍ നേരിട്ട് പങ്കെടുത്തിട്ടുള്ള ഇയാള്‍ ബസ്തര്‍ കൂട്ടക്കൊലയിലെ പ്രതി കൂടിയാണ്. ഒരു ആദിവാസി യുവാവിനെ പോലീസിന്‍റെ ചാരനെന്ന് ആരോപിച്ച്‌ മാവോയിസ്റ്റുകള്‍ പിടികൂടി വധിക്കാന്‍ ഒരുങ്ങവെ പോലീസ് സംഘം എത്തി രക്ഷിച്ചു. പിന്നീട് മര്‍ജും ഗ്രാമത്തില്‍ മാവോയിസ്റ്റുകള്‍ യോഗം ചേരുന്നതായി ഇയാള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് ഛത്തീസ്ഗഡ് പോലീസ് സായുധ സേനയും ജില്ലാ റിസര്‍വ് ഗാര്‍ഡും ചേര്‍ന്ന് റെയ്ഡ് നടത്തി.

റെയ്ഡിനിടെ മാവോയിസ്റ്റുകള്‍ വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്ന് മണിക്കൂറുകള്‍ നീണ്ട പോരാട്ടം തന്നെ നടന്നു. പോരാട്ടം അവസാനിച്ച ശേഷം പോലീസ് നടത്തിയ തിരച്ചിലില്‍ വെടിയേറ്റ് മരിച്ച മുചകിയെ കണ്ടെത്തിയെന്ന് ദന്തേവാട പൊലീസ് സൂപ്രണ്ട് അഭിഷേക് പല്ലവ അറിയിച്ചു. 2008-09 മുതല്‍ സംസ്ഥാനത്തെ മാവോയിസ്റ്റുകളില്‍ പ്രധാനിയായിരുന്നു മുചകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരം പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം : ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകളെത്തി തീയണയ്ക്കാൻ ശ്രമം

0
തിരുവനന്തപുരം : പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം. മെത്തയടക്കം സൂക്ഷിച്ചിരിക്കുന്ന ഗോഡൗണിലാണ് തീപ്പിടിത്തമുണ്ടായത്....

കൊല്ലത്ത് 12കാരനെ കാണാതായ സംഭവം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത് ; കുട്ടി സൈക്കിളിൽ...

0
കൊല്ലം : കരുനാഗപ്പള്ളിയിൽ 12 വയസ്സുകാരൻ ബിലാലിനെ കാണാതായ സംഭവത്തിൽ നിർണായകമായ...

ന്യൂനപക്ഷ വിദ്യാലയങ്ങളിലെ അധ്യാപക നിയമനങ്ങൾക്ക് കെ-ടെറ്റ് നിർബന്ധമല്ല; ഉത്തരവിറക്കി കേരള പൊതുവിദ്യാഭ്യാസ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ ന്യൂനപക്ഷ പദവിയുള്ള എയ്ഡഡ്, അൺ-എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക...

ബിജെപിയെ വെട്ടിലാക്കി പി സി ജോർജ്, തിരഞ്ഞെടുപ്പ് ഫണ്ട് തട്ടിപ്പെന്ന് വെളിപ്പെടുത്തൽ

0
കോട്ടയം : ബിജെപിയിൽ തിരഞ്ഞെടുപ്പ് തട്ടിപ്പ് നടന്നുവെന്ന് വെളിപ്പെടുത്തി പി സി...