ഗുരുവായൂര്‍ ക്ഷേത്രം തകര്‍ക്കുമെന്ന് സന്ദേശം : ക്ഷേത്രത്തിന്‍റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

ഗുരുവായൂര്‍: മാവോയിസ്റ്റ് ഭീഷണി സന്ദേശത്തെ തുടര്‍ന്ന് ഗുരുവായൂരില്‍ സുരക്ഷ ശക്തമാക്കി. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ മാവോയിസ്റ്റ് നേതാവ് സുജാത ഗുരുവായൂരിലെത്തിയിട്ടുണ്ടെന്ന രഹസ്യ സന്ദേശത്തെ തുടര്‍ന്ന് വന്ന ബോംബ് ഭീഷണിയെ അതീവജാഗ്രതയോടെയാണ് പൊലീസ് കാണുന്നത്.

ദര്‍ശനത്തിനെത്തുന്ന ഭക്തരെ പ്രത്യേക പരിശോധനയ്ക്ക് ശേഷമാണ് ക്ഷേത്രത്തിലേക്ക് കടത്തിവിടുന്നത്. ക്ഷേത്രത്തിന്‍റെ ലാന്റ് ഫോണിലേക്കാണ് ഭീഷണി സന്ദേശം എത്തിയത്. ക്ഷേത്രത്തില്‍ ബോംബ് വെക്കും തടയാമെങ്കില്‍ തടഞ്ഞോളൂ’ എന്നായിരുന്നു ഭീഷണി.

ബോംബ് ഭീഷണിയെ തുടര്‍ന്ന് ലോഡ്ജുകളിലും ക്ഷേത്രപരിസരത്തെ ഫ്‌ലാറ്റുകളിലും പാര്‍ക്കിങ് ഗ്രൗണ്ടുകളിലും പൊലീസ് പരിശോധന നടത്തി. ക്ഷേത്രം സെക്യൂരിറ്റി ഓഫിസറെ അന്വേഷിച്ചായിരുന്നു ഫോണ്‍ എത്തിയത്.

ജീവനക്കാര്‍ ഉടന്‍ ടെമ്പിള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സി.ഐ സി. പ്രേമാനന്ദകൃഷ്ണന്‍റെ നേതൃത്വത്തില്‍ പോലീസ് സംഘം ക്ഷേത്രത്തിനകത്തും ദേവസ്വം ഓഫിസിലും പരിശോധന നടത്തി. രാത്രിയിലും പോലീസ് സംഘം പരിശോധന നടത്തിയിരുന്നു. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സംയുക്തമായാണ് പരിശോധന തുടരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളാപ്പള്ളി നടേശനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ കെ രാഗേഷ്

0
കണ്ണൂര്‍: മുന്‍ സ്പീക്കര്‍ ഷംസീറിനെതിരായ പരാമര്‍ശത്തില്‍ എസ്എന്‍ഡിപി യോഗം ജനറല്‍...

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി വിഭാഗത്തിൽപ്പെട്ട ആളുകൾക്ക് സീറ്റ് നൽകി സംസ്ഥാനം പിടിക്കാനൊരുങ്ങി...

0
ഗാന്ധിനഗര്‍: അടുത്ത വർഷം നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ കൂടുതൽ ജെൻ-സി...

പട്ടിണി സമരവുമായി കൊല്ലത്ത് കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബം

0
കൊല്ലം: കടലിൽ വള്ളം മുങ്ങി ഒരു കുടുംബത്തിലെ മൂന്ന് പേർ മരണപ്പെട്ട...

സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രിമാർക്ക്...

0
ന്യൂ ഡൽഹി: രാജ്യത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിൽ സർക്കാരുകൾ കൂടുതൽ...