മാപ്പിള കലാരൂപങ്ങള്‍ കൂടുതല്‍ ജനകീയം – മന്ത്രി സജി ചെറിയാന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമൂഹിക നവോത്ഥാനത്തില്‍ മാപ്പിള കലാരൂപങ്ങള്‍ക്ക് വലിയ പങ്കുണ്ടെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. കൂടുതല്‍ ജനകീയത ഈ കലാരൂപത്തിന് കൈവന്നിട്ടുണ്ട്. സാംസ്‌കാരിക വകുപ്പിന്റെ മഹാകവി മോയിന്‍ കുട്ടി വൈദ്യര്‍ അക്കാദമിയുടെ തെക്കന്‍ കേരളത്തിലെ ആദ്യ പരിശീലന കേന്ദ്രമായ ‘സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ് പത്തനംതിട്ട ടൗണ്‍ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു. വിവിധ കലാരൂപങ്ങളെ പ്രോല്‍സാഹിപ്പിക്കുകയാണ് സര്‍ക്കാരിന്റെ നയം. കലാകാരന്‍മാരെ ചേര്‍ത്തുപിടിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. കൊറോണ പോലുള്ള ദുരന്ത സമയത്ത് പോലും കലാകാരന്‍മാര്‍ക്കായി സര്‍ക്കാര്‍ നിലകൊണ്ടു. പ്രതിസന്ധി നേരിടുന്ന കലാകാരന്‍മാര്‍ക്കായി ഓണ്‍ലൈന്‍ വഴി പരിപാടികള്‍ അവതരിപ്പിക്കാനുള്ള അവസരം ഒരുക്കി. ആദിവാസി കലാരൂപങ്ങള്‍ ഭാരത് ഭവന്‍ വഴി പൊതുജനങ്ങളിലെത്തിച്ചു.

ഓട്ടിസം ബാധിച്ച കുട്ടികള്‍ക്കായി മാനസിക ഉല്ലാസത്തിനും സാമ്പത്തിക സഹായത്തിനും വിവിധ കലാപരിപാടികള്‍ സംഘടിപ്പിച്ചു. തനത് കലാരൂപങ്ങള്‍ നിലനിര്‍ത്താന്‍ ആവശ്യമായ ധനസഹായം വിവിധ ഘട്ടങ്ങളിലായി നല്‍കി വരുന്നു. അക്കാദമിയുടെ പരിധിയില്‍ മറ്റു സ്ഥലങ്ങളിലും പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നത് പരിഗണനയിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മുനിസിപ്പല്‍ ചെയര്‍മാന്‍ അഡ്വ.റ്റി. സക്കീര്‍ ഹുസൈന്‍ അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ ഓഫ് മാപ്പിള ആര്‍ട്സ് ഡയറക്ടര്‍ ഇ എസ് എ ജബ്ബാര്‍, കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി സെക്രട്ടി ബഷീര്‍ ചുങ്കത്തറ, സംസ്ഥാന മല്‍സ്യബോര്‍ഡ് മെമ്പര്‍ സക്കീര്‍ അലങ്കാരത്ത്, സംഘാടക സമിതി കണ്‍വീനര്‍ ബിജു മുസ്തഫ, ലൈബ്രറി കൗണ്‍സില്‍ താലൂക്ക് ജോയിന്റ് സെക്രട്ടറി കവി കാശിനാഥന്‍, സംഘാടക സമിതി ട്രഷറര്‍ എ എസ് എം ഹനീഫ എന്നിവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹിന്ദുത്വ പ്രവർത്തകൻ സ്വതന്ത്ര ഭരദ്വാജിന് തിരിച്ചടി; അറസ്റ്റ് നിയമവിരുദ്ധമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളി

0
ന്യൂഡല്‍ഹി: ജന്തര്‍ മന്തറില്‍ നടന്ന സിജെപി സമരത്തിനിടെ ദളിത് പെൺകുട്ടിയുടെ പിതാവിനെ...

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....