മാപ്പിളകലാ പഠന കേന്ദ്രം പത്തനംതിട്ടയിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കേരള സര്‍ക്കാര്‍ സാംസ്കാരിക വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന മഹാകവി മോയീന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയുടെ സ്കൂൾ ഓഫ് മാപ്പിള ആർട്സ് പത്തനംതിട്ടയില്‍ അനുവദിച്ചു. പത്തനംതിട്ട മില്ലത്ത് പബ്ലിക് ലൈബ്രറിയോടനുബന്ധിച്ച് ആരംഭിക്കുന്ന സ്ഥാപനത്തില്‍ ഡിപ്ലോമ ഇൻ മാപ്പിള മ്യൂസിക് (2 വർഷം), ഒപ്പന, കോൽക്കളി, ദഫ്, അറബന (1 വർഷം) എന്നീ ഡിപ്ലോമ കോഴ്സുകള്‍ക്ക് പുറമെ അറബിക്, ഉര്‍ദു സാഹിത്യ കലകളില്‍ പഠനവും പരിശീലനവും നൽകും. തെക്കന്‍ കേരളത്തിൽ ഇത്തരമൊരു സ്ഥാപനം ആദ്യമാണ്.

മാപ്പിള കലകള്‍ക്ക് പ്രോല്‍സാഹനം നല്‍കുകയും മല്‍സരവേദികളില്‍ തനതു കലകളെ പരിചയപ്പെടുത്തുന്ന കലാ സമൂഹത്തെ വാര്‍ത്തെടുക്കലുമാണ് സ്കൂൾ ഓഫ് മാപ്പിള ആര്‍ട്സിൻ്റെ ലക്ഷ്യമെന്ന് സ്ഥലം സന്ദർശിക്കാനെത്തിയ മാപ്പിളകലാ അക്കാദമി സെക്രട്ടറി ബഷീർ ചുങ്കത്തറ, നിർവ്വാഹക സമിതി അംഗം എൻ. പ്രമോദ് ദാസ് എന്നിവർ അറിയിച്ചു. സംഘാടക സമിതി ഭാരവാഹികളായ മാപ്പിളകലാ സാഹിത്യസമിതി ജനറൽ സെക്രട്ടറി ഇ.എസ്‌.എ. ജബ്ബാര്‍, ജില്ലാ പ്രസിഡന്റ് പരീത് ലബ്ബ, സെക്രട്ടറി ബിജു മുസ്തഫ, മില്ലത്ത് പബ്ലിക് ലൈബ്രറി പ്രസിഡണ്ട് എ.എസ്.എം. ഹനീഫ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...