സിറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപ ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു

For full experience, Download our mobile application:
Get it on Google Play

ചങ്ങനാശ്ശേരി : സിറോ മലബാര്‍ സഭ ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ്പായി മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റു. ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലിന്റെ നേതൃത്വത്തില്‍ നടന്ന ചടങ്ങിലാണ് മാര്‍ തോമസ് തറയില്‍ സ്ഥാനമേറ്റത്. സെന്റ് മേരീസ് മെത്രാപ്പൊലീത്തന്‍ പള്ളിയിലാണ് ചടങ്ങുകള്‍ നടന്നത്. സ്ഥാനമേറ്റ ശേഷം തോമസ് തറയില്‍ കുര്‍ബാന അര്‍പ്പിച്ചു. രാവിലെ ഒമ്പത് മണിക്കാണ് സ്ഥാനാരോഹണ ചടങ്ങുകള്‍ ആരംഭിച്ചത്. ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പെരുന്തോട്ടവും പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടുമാണ് സഹ കാര്‍മികരായത്. ചങ്ങനാശ്ശേരി അതിരൂപതയുടെ ഒമ്പതാമത് മേലധ്യക്ഷനായും അഞ്ചാമത് മെത്രപ്പൊലീത്തയുമായാണ് മാര്‍ തോമസ് തറയില്‍ നിയമിതനായിരിക്കുന്നത്.

17 വര്‍ഷം അതിരൂപതയെ നയിച്ച മാര്‍ ജോസഫ് പെരുന്തോട്ടം വിരമിച്ചതിനെ തുടര്‍ന്നാണ് പുതിയ അധ്യക്ഷനായി മാര്‍ തോമസ് തറയിലിനെ നിയമിച്ചത്. അതിരമ്പുള സെന്റ് മേരീസ് ഫോറോന അസിസ്റ്റന്റ് വികാരി, നെടുംകുന്നം സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് ഫൊറോന അസിസ്റ്റന്റ് വികാരി, എടത്വാ സെന്റ് ജോര്‍ജ് ഫൊറോന അസിസ്റ്റന്റ് വികാരി, താഴത്തുവടകര ലൂര്‍ദ്മാതാ വികാരി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റോമിലെ ഗ്രിഗോറിയന്‍ പൊന്തിഫിക്കല്‍ സര്‍വകലാശാലയില്‍ നിന്ന് മനശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഉത്തർപ്രദേശിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു

0
ബാഗ്പത്: ഉത്തർപ്രദേശിലെ ബാഗ്പതിൽ ബസ് ഡിവൈഡറിലിടിച്ച് നാല് പേർ മരണപ്പെട്ടു. തിങ്കളാഴ്ച...

തുരങ്കപാതയിൽ സൂപ്പർ കാറുകളുടെ അഭ്യാസപ്രകടനം ; നിയമങ്ങൾ കാറ്റിൽപ്പറത്തി മത്സരയോട്ടം നടത്തിയ ആറ് പേർ...

0
മുംബൈ: മുംബൈയിലെ തീരദേശ തുരങ്കപാതയിലൂടെ 'സൂപ്പര്‍കാറു'കളുടെ മത്സരയോട്ടം. സംഭവത്തിന്റെ വീഡിയോ പ്രദേശവാസി...

ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കം

0
പത്തനംതിട്ട : ഓമല്ലൂർ ആര്യഭാരതി ഹൈസ്കൂളിൽ സിവിൽ സർവീസ് അക്കാദമിക്ക് തുടക്കമായി....

ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന സൗകര്യങ്ങൾ ഒരുങ്ങുന്നു

0
കുടയത്തൂർ: സഞ്ചാരികളുടെ ഒഴുക്ക് തുടരുന്ന ഇലവീഴാപൂഞ്ചിറയിൽ വിശ്രമകേന്ദ്രവും ശൗചാലയവും ഉൾപ്പെടെ അടിസ്ഥാന...