സുരേഷ് ഗോപി എംപിക്കെതിരെ പരോക്ഷ പരിഹാസവുമായി മാർ യൂഹാനോൻ മിലിത്തിയോസ്

For full experience, Download our mobile application:
Get it on Google Play

തൃശൂർ: സുരേഷ് ഗോപിക്കെതിരെ പരോക്ഷ പരിഹാസവുമായി ഓർത്തഡോക്സ് സഭ തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസ്. ഡൽഹിയിലേക്ക് അയച്ച നടനെ കാണാനില്ലെന്നും പോലീസിൽ അറിയിക്കണോയെന്നാണ് ആശങ്കയെന്ന് പറഞ്ഞുകൊണ്ട് മാർ യൂഹാനോൻ മിലിത്തോസ് ഫേസ്ബുക്കിലിട്ട പോസ്റ്റിലൂടെയാണ് പരോക്ഷ വിമർശനം. “ഞങ്ങൾ തൃശ്ശൂരുകാർ തെരഞ്ഞെടുത്ത് ഡൽഹിയിലെക്കയച്ച ഒരു നടനെ കാണാനില്ല, പോലീസിൽ അറിയിക്കണമോ എന്ന ആശങ്ക !” എന്നാണ് തൃശ്ശൂർ ഭദ്രാസന അധിപൻ മാർ യൂഹാനോൻ മിലിത്തിയോസിൻറെ ഫേസ്ബുക്ക് പോസ്റ്റ്.

മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിക്കപ്പെട്ട് ഛത്തീസ്ഗഡിൽ മലയാളി കന്യാസ്ത്രീകൾ അറസ്റ്റിലായ സംഭവത്തിലും അതിനുശേഷം ഒഡീഷയിലും ബിഹാറിലുമടക്കം കന്യാസ്ത്രീകൾക്കും വൈദികർക്കുനേരെ അതിക്രമം ഉണ്ടായ സംഭവങ്ങളിലുമടക്കം കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചിരുന്നില്ല. ഇതിൻറെ കൂടി പശ്ചാത്തലത്തിലാണ് സുരേഷ് ഗോപിയെ വിമർശിച്ചുകൊണ്ട് ഓർത്തഡോക്സ് സഭ തൃശൂർ ഭദ്രാസനാധിപൻറെ പരിഹാസ ഫേസ്ബുക്ക് പോസ്റ്റ്. ജാമ്യം ലഭിച്ച് കന്യാസ്ത്രീകൾ പുറത്തിറങ്ങിയശേഷവും സുരേഷ് ഗോപി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. കന്യാസ്ത്രീകൾക്ക് അനുകൂലമായി ബിജെപിയുടെ കേരള നേതൃത്വമടക്കം രംഗത്തെത്തിയിരുന്നു. ബിജെപിയുടെ കേരള പ്രതിനിധികളായ അനൂപ് ആൻറണിയടക്കമുള്ളവർ ഛത്തീസ്ഗഡിലേക്ക് പോവുകയും ചെയ്തിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സെലെൻസ്കി സഞ്ചരിച്ച വിമാനം ഡ്രോൺ ആക്രമണത്തിൽ നിന്ന് രക്ഷപെട്ടത് തലനാരിഴയ്‌ക്ക് : നോർവീജിയൻ പ്രധാനമന്ത്രി

0
ഓസ്ലോ: നോർവേയിലെ ഭരണാധികാരിയായിരുന്ന ഹരാൾഡ് അഞ്ചാമൻ രാജാവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുന്നതിനായി...

സ്വത്ത് വീതംവെച്ചതിൽ തർക്കം ; ചവറയിൽ വൃദ്ധമാതാവിനെ ക്രൂരമായി മർദിച്ച് മകൻ

0
ചവറ : വൃദ്ധമാതാവിനെ ക്രൂരമായി മർദ്ദിച്ച് മകൻ. കൊല്ലം ചവറ തോട്ടിന്...

സർക്കാരിന് ആശ്വാസം ; പ്രിയദർശിനി പദ്ധതിക്കെതിരായ സ്വകാര്യ ബസ് ഉടമകളുടെ പരാതി തള്ളി

0
ന്യൂഡൽഹി : കെഎസ്ആർടിസി ബസ്സുകളിൽ സ്ത്രീകൾക്ക് സൗജന്യയാത്ര ഒരുക്കുന്ന സംസ്ഥാന സർക്കാരിന്റെ...

കുട്ടികളെ പൂട്ടിയിട്ട് വീടിന് തീകൊളുത്തി മരിക്കാൻ യുവാവിന്റെ ശ്രമം ; വിദഗ്ധമായി തടഞ്ഞ് പോലീസും...

0
കട്ടാങ്ങൽ: രണ്ടു കുട്ടികളെ വീടിനകത്ത് പൂട്ടിയിട്ട് ദേഹത്ത് തീ കൊളുത്തി മരിക്കാനുള്ള...