എസ്.സി ആയുർവേദ ദ്വിദിന മെഡിക്കൽ ക്യാമ്പ് തുടങ്ങി, ശനിയാഴ്ച ക്യാമ്പ് പോങ്ങുവിള അംഗനവാടിയിൽ

For full experience, Download our mobile application:
Get it on Google Play

വർക്കല : ചെമ്മരുതി ഗ്രാമപഞ്ചായത്തിന്റെയും ചെമ്മരുതി ഗവണ്മെന്റ് ആയുർവേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിനായി നടപ്പിലാക്കിയിരിക്കുന്ന മരുന്നുവാങ്ങൽ പദ്ധതിയുടെ ഭാഗമായി സംഘടിപ്പിച്ച ദ്വിദിന എസ്.സി ആയുർവേദ മെഡിക്കൽ ക്യാമ്പ് കുന്നത്തുമല പിഎച്ച്സി സബ് സെന്ററിൽ ചെമ്മരുതി ഗ്രാമപഞ്ചായത്ത് അംഗം ജി.എസ് സുനിൽ ഉദ്ഘാടനം ചെയ്തു.

എ.എച്ച് ഡബ്ല്യൂ.സി ചെമ്മരുതി സീനിയർ മെഡിക്കൽ ഓഫീസർ ഡോ.ഗിരിജ.എസ് അധ്യക്ഷത വഹിച്ചു. ആയുർവേദ മെഡിക്കൽ ഓഫീസർമാരായ ഡോ. ഗിരിജ.എസ്, ഡോ. ശ്രുതി ആർ.എസ്, ഡോ.രശ്മി ആർ.ജെ, ഡോ. ഗണേഷ് കൃഷ്ണൻ എം.ടി എന്നിവർ രോഗികളെ പരിശോധിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്ക് അരിഷ്ടങ്ങൾ, തൈലം ലേഹ്യം, നെയ്യ് എന്നിവ സൗജന്യമായി വിതരണം ചെയ്തു. എസ്.സി ആയുർവേദ മെഡിക്കൽ ക്യാമ്പിന്റെ രണ്ടാം ദിവസമായ ശനിയാഴ്ച പോങ്ങുവിള അംഗനവാടിയിൽ രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് ഒരുമണി വരെ ഡോക്ടർമാർ രോഗികളെ പരിശോധിച്ചു സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യും. രാവിലെ 10 മണിക്ക് ചെമ്മരുതി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.ലിനീസ് മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...