കൊച്ചി : മരട് ഫ്ലാറ്റ് പൊളിച്ചതിന്റെ അവശിഷ്ടങ്ങള്‍ നീക്കാനുള്ള സമയം നീട്ടി. ഒരു മാസത്തേക്കാണ് സമയം നീട്ടി നല്‍കിയിരിക്കുന്നത് . കരാര്‍ കമ്പനിയായ വിജയാ സ്റ്റീല്‍സിന്റെ അപേക്ഷയിലാണ് സബ് കളക്ടര്‍ സമയം നീട്ടി നല്‍കിയിരിക്കുന്നത്. കമ്പിയും കോണ്‍ക്രീറ്റുും തരം തിരിക്കല്‍ തീരാത്തതിനാലാണ് കളക്ടര്‍ സമയം നീട്ടി നല്‍കിയത്. കെട്ടിടാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനുള്ള അവസാന തീയതി ഞായറാഴ്ച അവസാനിച്ചിരുന്നു.
അതേസമയം മരട് ഫ്ലാറ്റ് അഴിമതി കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി പുതിയ സംഘത്തെ നിയോഗിച്ചു. എറണാകുളം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിജയകുമാറിനാണ് സംഘത്തിന്റെ താത്കാലിക ചുമതല . മൂന്നംഗ സംഘമാണ് കേസന്വേഷിക്കുന്നത് .