Friday, December 1, 2023 11:32 am

ആദ്യ സൈറണ്‍ 10.30ന് ; ഫ്ലാറ്റുകള്‍ മണ്ണടിയാന്‍ മണിക്കൂറുകള്‍ മാത്രം ; സ്ഥലത്ത് നിരോധനാജ്ഞ

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ച് പണിത മരടിലെ ഫ്ലാറ്റുകള്‍ സ്‌ഫോടനത്തിലൂടെ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. രാവിലെ 11മണിക്ക് ഹോളി ഫെയ്ത്ത് എച്ച് ടു ഒ ഫ്ലാറ്റാണ് ആദ്യം പൊളിക്കുന്നത്. അരമണിക്കൂറിനുള്ളില്‍ രണ്ടാമത്തെ ഫ്ലാറ്റ് സമുച്ചയമായ ആല്‍ഫ സെറീനും പൊളിക്കും. രാവിലെ പത്തരയ്ക്ക് ആദ്യ സൈറണ്‍ മുഴങ്ങും. രാവിലെ എട്ട് മുതല്‍ സ്ഥലത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഓരോ അലര്‍ട്ടുകളും സൈറണ്‍ മുഴക്കിയാണ് പൊതുജനങ്ങള്‍ക്ക് നല്‍കുന്നത്. ആകെ നാല് തവണ സൈറണ്‍ മുഴങ്ങും. ആദ്യത്തേത് സ്‌ഫോടനത്തിന് അര മണിക്കൂര്‍ മുന്‍പാണ് പുറപ്പെടുവിക്കുക.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

ഹോളിഫെയ്ത്തിന്റെ 200 മീറ്ററിന് പുറത്തുള്ള ചെറുറോഡുകളില്‍ ഈ സമയം ഗതാഗതം നിയന്ത്രിക്കും. കുണ്ടന്നൂര്‍ തേവര പാലത്തിലൂടെയും ഈ സമയം മുതല്‍ വാഹനങ്ങള്‍ കടത്തിവിടില്ല. 10.55ന് രണ്ടാം സൈറണ്‍ മുഴങ്ങും. 10.59 നു  നീണ്ട സൈറണ്‍. പതിനൊന്ന് മണിക്ക് ഫ്ലാറ്റ് സമുച്ചയം തകര്‍ക്കും. സൈറണ്‍ മുഴങ്ങി ഒരു മിനിറ്റാകുമ്പോഴേക്കും ഫ്ലാറ്റില്‍ സ്‌ഫോടനം നടക്കും. സ്‌ഫോടനം അവസാനിക്കും വരെ സൈറണ്‍ നീണ്ടുനില്‍ക്കും. ഹോളിഫെയ്ത്ത് എച്ച് ടു ഒ കോണ്‍ക്രീറ്റ് കൂമ്പാരമാകാന്‍ പരമാവധി വേണ്ടത് 10 സെക്കന്റ്. വിദഗ്ദ്ധ സംഘം എത്തി സുരക്ഷിതമെന്ന് വ്യക്തമാകുന്നതോടെ ഒരു സൈറണ്‍കൂടി മുഴക്കും. തുടര്‍ന്ന് ആല്‍ഫാ സെറീന്റെ ഇരട്ട ടവറുകള്‍ പൊളിക്കും. 12 മണിയോടെ ഗതാഗതം ഉള്‍പ്പെടെ എല്ലാം സാധാരണ നിലയിലേക്കാവും എന്നാണ് പ്രതീക്ഷ.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മഴ കാരണം കൃഷി വൈകി ; നെൽകർഷകർ ദുരിതത്തിൽ

0
മണ്ണടി താഴത്ത്‌ : മണ്ണടി താഴത്ത്‌ ഏലായിൽ നെൽകർഷകർ ദുരിതത്തിൽ. മഴ...

ഓയൂര്‍ തട്ടിക്കൊണ്ടുപോകല്‍: പ്രതികൾ സഞ്ചരിച്ചതായി സംശയിക്കുന്ന ഓട്ടോറിക്ഷ കസ്റ്റഡിയില്‍

0
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ കുട്ടിയെ കടത്തിയ ദിവസം പ്രതികൾ...

സ്കൂളുകൾക്ക് ബോംബ് ഭീഷണി ; ബെംഗളൂരുവിൽ വിദ്യാർത്ഥികളെയും ജീവനക്കാരെയും ഒഴിപ്പിച്ചു

0
ബെംഗളൂരു : ബെംഗളൂരുവിൽ സ്കൂളുകൾക്ക് നേരെ ബോംബ് ഭീഷണി. വിവിധ ഭാഗങ്ങളിലുള്ള...

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വർധന

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധന. പവന് 160...