കൊച്ചി: മരടില്‍ ഫ്‌ളാറ്റുകള്‍ പൊളിക്കുന്നതിന്റെ സമയക്രമം മാറ്റുന്ന കാര്യത്തില്‍ തീരുമാനമായില്ല. പൊളിക്കുന്നത് ഒഴിവാക്കുന്നത് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന യോഗം അന്തിമ തീരുമാനം എടുക്കാതെ പിരിഞ്ഞു. ഇതോടെസര്‍ക്കാര്‍ വഞ്ചിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാരുടെ ആവശ്യം പരിഗണിച്ച് ജനവാസ പ്രദേശത്തുള്ള ഫ്‌ളാറ്റ് ആദ്യം ഫ്‌ളാറ്റ് പൊളിക്കുന്ന കമ്പനികള്‍ എതിര്‍ അഭിപ്രായം അറിയിച്ചതോടെയാണ് സമയക്രമം മാറ്റുന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ സാധിക്കാതിരുന്നത്.
ആല്‍ഫാ സെറീന്‍ ആദ്യം പൊളിക്കില്ലെന്ന് മന്ത്രി ഉറപ്പു നല്‍കിയിരുന്നുവെന്നും സബ് കളക്ടര്‍ പരിഗണിക്കുന്നത് ഫ്‌ളാറ്റ് പൊളിക്കാനെത്തിയ കമ്പനികള്‍ക്കുണ്ടാകുന്ന നഷ്ടം മാത്രമാണെന്നും പ്രദേശവാസികള്‍ ആരോപിച്ചു. ഫ്ളാറ്റുകള്‍ പൊളിക്കാന്‍ എട്ടുദിവസം മാത്രം ബാക്കി നില്‍ക്കെയാണ് സാങ്കേതിക സമിതി സബ് കളക്ടറുടെ നേതൃത്വത്തില്‍ മരട് നഗരസഭയില്‍ ഇന്ന് യോഗം ചേര്‍ന്നത്.
നിലവില്‍ തീരുമാനിച്ച രീതിയിലുള്ള സ്‌ഫോടന പ്രക്രിയയ്ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ പുതിയ സമയക്രമം വരുന്നത് അംഗീകരിക്കാനാവില്ലെന്നാണ് കമ്പനികള്‍ സ്വീകരിച്ച നിലപാട്. അങ്ങനെ വന്നാല്‍ മുന്‍ തീരുമാനിച്ച പ്രകാരം ഏറ്റവും അധികം ആളുകള്‍ താമസിക്കുന്ന ആല്‍ഫ സെറീന്‍ ഫ്‌ളാറ്റ് തന്നെ ജനുവരി 11ന് രാവിലെ 11ന് പൊളിക്കും. സ്‌ഫോടന സമയത്ത് 293 കുടുംബങ്ങളെ എങ്കിലും നാല് ഫ്‌ലാറ്റുകളുടെയും പരിസരപ്രദേശങ്ങളില്‍ നിന്ന് ഒഴിപ്പിക്കേണ്ടി വരുമെന്നാണ് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നത്.