എറണാകുളം : മരട് നഗരസഭയും കൃഷിഭവനും സംയുക്തമായി ഓണത്തിന് പൂക്കളമൊരുക്കാനായി ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തു. നഗരസഭാ ചെയർമാൻ ആൻ്റണി ആശാംപറമ്പിൽ ചടങ്ങിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻമാരായ റിയാസ് കെ മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രൻ, ബേബി പോൾ, പി.ഡി. രാജേഷ്, ബെൻഷാദ് നടുവില വീട്, മിനി ഷാജി, എ.കെ. അഫ്സൽ, ഷീജ സാൻകുമാർ, സിബി സേവ്യർ, മോളി ഡെന്നി, ദിഷ പ്രതാപൻ, ജയ ജോസഫ്, സീമ. കെ. വി, ഉഷ സഹദേവൻ, അനീഷ് കുമാർ, കൃഷി ഓഫീസർ അഞ്ജലി ഭദ്ര, അസിസ്റ്റന്റ് കൃഷി ഓഫീസർ ലാലി തുടങ്ങിയവർ പങ്കെടുത്തു. ഗ്രൂപ്പു കർഷകർക്കായാണ് ചെണ്ടുമല്ലി തൈകൾ വിതരണം ചെയ്തത്. ഓണക്കാലത്ത് പൂക്കളമൊരുക്കാൻ പാകമാകുന്ന തൈകൾ സൗജന്യമായാണ് ഗ്രൂപ്പു കർഷകർക്ക് നൽകിയത്.
—
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























