കോഴഞ്ചേരി : പമ്പാ നദിയില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു. പത്തനംതിട്ട വലംചുഴി സ്വദേശി സുജിത് (17) ആണ് മരിച്ചത്. മാരാമൺ കൺവെൻഷന് എത്തിയതെന്ന് കരുതുന്ന വിദ്യാർത്ഥികൾ കോഴഞ്ചേരി പാലത്തിനു മുകളിലായി പമ്പാ നദിയിൽ ഇന്ന് രാവിലെ 11മണിക്ക് കുളിക്കാൻ ഇറങ്ങിയതായിരുന്നു. നല്ല ഒഴുക്കുള്ള ഭാഗമായിരുന്നതിനാല്‍ ഇവര്‍ പെട്ടെന്ന് കാല്‍വഴുതി ഒഴുക്കില്‍ പെടുകയായിരുന്നു. മറ്റുള്ളവര്‍ നീന്തി രക്ഷപെട്ടെങ്കിലും സുജിത്തിനെ ഒഴുക്കില്‍പ്പെട്ട് കാണാതായി. ഉടന്‍തന്നെ പോലീസും അഗ്നിശമന സേനയും എത്തിയെങ്കിലും ജീവന്‍ രക്ഷിക്കുവാന്‍ കഴിഞ്ഞില്ല. മൃതശരീരം കണ്ടെടുത്തു.
കോഴഞ്ചേരി പമ്പാ നദിയില്‍ പ്ലസ് വൺ വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു ; പത്തനംതിട്ട വലംചുഴി സ്വദേശി സുജിത് (17) ആണ് മരിച്ചത്
RECENT NEWS
Advertisment