കോഴഞ്ചേരി : ചരിത്രപ്രസിദ്ധമായ മാരാമണ്‍ കണ്‍വന്‍ഷന്റെ പന്തലിന് കാൽനാട്ടി. നൂറ്റിഇരുപത്തിഅഞ്ചാമത് കണ്‍വന്‍ഷനാണ് നടക്കുന്നത്. ഇന്ന് രാവിലെ കോഴഞ്ചേരി മാരാമണ്‍ മണല്‍പ്പുറത്ത് നടന്ന ചടങ്ങില്‍ ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ പന്തലിന്റെ കാല്‍ നാട്ടുകര്‍മ്മം നിര്‍വഹിച്ചു. മാർത്തോമ്മാ സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ.യുയാക്കീം മാർ കൂറിലോസ് എപ്പിസ്കോപ്പ അധ്യക്ഷത വഹിച്ചു.